നവി മുംബൈ: പുഴയിൽ അകപ്പെട്ട നാലംഗ കുടുംബത്തെ നാട്ടുകാർ രക്ഷപ്പെടുത്തി. അഷ്റഫ് ഖാലിൽ ഷെയ്ഖ് (37), ഭാര്യ ഹാമിദ, രണ്ടു കുട്ടികൾ എന്നിവരാണ് രക്ഷപ്പെട്ടത്.
തലോജയിലെ ഗോട്ഗോൺ പ്രദേശത്തെ പുഴയ്ക്ക് കുറുകെയുളള പാലത്തിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു. കുടുംബം. ഈ സമയത്ത് എതിർദിശയിൽനിന്നും വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി കാർ തിരിച്ചപ്പോൾ പുഴയിലേക്ക് മറിയുകയായിരുന്നു. വെളളത്തിൽ മുങ്ങിയ കാറിൽനിന്നും പുറത്തെത്തിയ കുടുംബം കാറിന് പുറത്ത് കയറി ഇരുന്നു. സമീപത്ത് കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ആദ്യം ഇവരെ കണ്ടത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് കുടുംബത്തെ കരയ്ക്ക് എത്തിച്ചു. മഴയെ തുടർന്ന് പുഴയിൽ ഒഴുക്കുണ്ടായിരുന്നു. അതിസാഹസികമായാണ് നാലുപേരെയും നാട്ടുകാർ കരയ്ക്കെത്തിച്ചത്.
#WATCH Locals pull a family to rescue using a rope after the family's car was submerged in water, in Navi Mumbai's Taloja #Maharashtra (16.07.18) pic.twitter.com/bD7ubV7xnN
— ANI (@ANI) July 17, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ