scorecardresearch

ഹിമാചലിൽ കോൺഗ്രസ് സർക്കാരിന് ഭീഷണിയില്ലെന്ന് വിക്രമാദിത്യ സിംഗ്; രാജി പിൻവലിച്ചു

പാർട്ടി നിരീക്ഷകരായ ഭൂപീന്ദർ സിംഗ് ഹൂഡ, ഭൂപേഷ് ബാഗേൽ, ഡികെ ശിവകുമാർ എന്നിവരുമായി ഷിംലയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം

പാർട്ടി നിരീക്ഷകരായ ഭൂപീന്ദർ സിംഗ് ഹൂഡ, ഭൂപേഷ് ബാഗേൽ, ഡികെ ശിവകുമാർ എന്നിവരുമായി ഷിംലയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം

author-image
WebDesk
New Update
Vikramaditya Singh

എക്സ്പ്രസ് ഫയൽ ചിത്രം

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിന് യാതൊരു തരത്തിലുള്ള ഭീഷണിയുമില്ലെന്ന് രാജി പ്രഖ്യാപിച്ച മന്ത്രി വിക്രമാദിത്യ സിങ്. പാർട്ടി നിരീക്ഷകരായ ഭൂപീന്ദർ സിംഗ് ഹൂഡ, ഭൂപേഷ് ബാഗേൽ, ഡികെ ശിവകുമാർ എന്നിവരുമായി ഷിംലയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ രാജി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിക്രമാദിത്യ സിംഗിന്റെ പ്രതികരണം. പാർട്ടിയുടെ ഐക്യം കണക്കിലെടുത്താണ് തന്റെ തീരുമാനമെന്നും ഹിമാചലിലെ സർക്കാരിന് യാതൊരു തരത്തിലുള്ള ഭീഷണിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

പാർട്ടിയുടെ താൽപ്പര്യവും ഐക്യവും കണക്കിലെടുത്ത്, രാവിലെ ഞാൻ നടത്തിയ രാജി മുഖ്യമന്ത്രി സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ, അതിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. (സർക്കാരിന്) ഒരു അപകടവും ഉണ്ടായിട്ടില്ല,” അദ്ദേഹം പറഞ്ഞു.

അതേ താൻ രാജിവെക്കുന്നുവെന്ന വാർത്തകളെ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു നേരത്തേ തന്ന തള്ളിക്കളഞ്ഞിരുന്നു. “ഞാൻ ഒരു രാജിയും വാഗ്ദാനം ചെയ്തിട്ടില്ല. ഞാൻ ഒരു യോദ്ധാവാണ്, യുദ്ധം തുടരും. സംസ്ഥാനത്ത് കോൺഗ്രസ് അഞ്ച് വർഷവും അധികാരത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അനുകൂലമായി ആറ് എം.എൽ.എമാർ വോട്ട് ചെയ്തതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ ഭീഷണി നേരിട്ടത്.

Advertisment

 അതിനിടെ, 2024-25 ലെ ബജറ്റും അനുബന്ധ ധനവിനിയോഗ ബില്ലും ഏകീകൃത ഫണ്ടിൽ നിന്ന് 6,24,21.73 കോടി രൂപ ചെലവഴിക്കാൻ സർക്കാരിന് അധികാരം നൽകുന്നതിനെത്തുടർന്ന് വിധാൻ സഭ നിർത്തിവച്ചു. ബിജെപി അംഗങ്ങളുടെ അഭാവത്തിൽ 15 പേരെ സസ്‌പെൻഡ് ചെയ്യുകയും ബാക്കി പത്ത് പേർ വാക്കൗട്ട് നടത്തുകയും ചെയ്തതോടെയാണ് ബജറ്റ് പാസായത്. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്കിടയിലാണ് ഷെഡ്യൂളിന് ഒരു ദിവസം മുമ്പേ മാറ്റിവെച്ചത്.

Congress Himachal Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: