/indian-express-malayalam/media/media_files/2026/01/27/vijay-2026-01-27-14-22-17.jpg)
Jana Nayagan Release Updates
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനായകൻ വീണ്ടും നിയമക്കുരുക്കിൽ. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Also Read:ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു
ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെയാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിനോട് കോടതി നിർദ്ദേശിച്ചു.
Also Read: മുൻ കാമുകന്റെ ഭാര്യയായ ഡോക്ടർക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു; ആന്ധ്രയിൽ യുവതി പിടിയിൽ
സിനിമയിലെ ചില രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സായുധ സേനയെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അംഗങ്ങളിൽ ഒരാൾ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് സിനിമ റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടാൻ ബോർഡ് തീരുമാനിച്ചു. എന്നാൽ, നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ സിനിമ കണ്ട എക്സാമിനിംഗ് കമ്മിറ്റി നിർദ്ദേശിച്ച 27 മാറ്റങ്ങളും തങ്ങൾ വരുത്തിയെന്നും അതിനാൽ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നുമായിരുന്നു നിർമ്മാതാക്കളുടെ വാദം. ഈ വാദം അംഗീകരിച്ച സിംഗിൾ ബെഞ്ച്, ജനുവരി 9-ന് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകുകയായിരുന്നു.
Also Read: ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; സെക്യൂരിറ്റി ഇല്ലാത്ത ബാങ്കിൽനിന്ന് 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു
സെൻസർ ബോർഡ് ഉന്നയിച്ച ആക്ഷേപങ്ങൾ ഗൗരവകരമാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ബോർഡിന് തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ മതിയായ സമയം നൽകേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സെൻസർ ബോർഡിന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകിയ ശേഷം കേസ് വീണ്ടും കേൾക്കാൻ സിംഗിൾ ബെഞ്ചിനോട് കോടതി നിർദ്ദേശിച്ചു.
വിജയ് പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിന് മുൻപ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായതിനാൽ ആരാധകർ വലിയ ആവേശത്തോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. എന്നാൽ കോടതി നടപടികൾ വീണ്ടും ആരംഭിക്കുന്നതോടെ സിനിമയുടെ റിലീസ് തിയതി ഇനിയും നീളാനാണ് സാധ്യത.
Read More: സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us