ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇത് നിഷേധിച്ച് ഡിഎംഡികെ വൃത്തങ്ങൾ രംഗത്തെത്തി. ചെറിയ ശ്വാസ തടസം ഉണ്ടായതിനെ തുടർന്നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഡിഎംഡികെ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ