ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയും, എഐഎഡിഎംകെയും സഖ്യം പ്രഖ്യാപിച്ചു. ഡിഎംഡികെയ്ക്ക് നാല് സീറ്റുകള്‍ നല്‍കാനാണ് ധാരണയായത്. നല്ലൊരു തീരുമാനം കൈക്കൊളളാനായതായി ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വം പറഞ്ഞു.

പനീസെല്‍വത്തെ കൂടാതെ തമിഴ്​നാട്​ മുഖ്യമന്ത്രി ​എടപ്പാടി പളനിസാമി, വിജയകാന്ത്​, വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ ട്രഷററുമായ പ്രേമലത എന്നിവരാണ്​ സഖ്യ ചർച്ചയിൽ പ​ങ്കെടുത്തത്​. അണ്ണാ ഡിഎംകെ നേരത്തെ ബിജെപിയുമായി സഖ്യം ചേർന്നിരുന്നു. സീറ്റ്​ സംബന്ധമായ തർക്കങ്ങൾക്ക്​ ഒടുവിലാണ്​ സഖ്യത്തിന്​ തീരുമാനമായത്​. ഏഴ്​ ലോക്​സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റുമായിരുന്നു പാർട്ടിയുടെ ആവശ്യം. നാല്​ സീറ്റുകൾ വിട്ടുകൊടുക്കാനാണ്​ അണ്ണാ ഡിഎംകെ തയ്യാറായത്​. കൂടുതൽ സാധ്യതകൾ തേടി ഡിഎംഡികെ സമീപിച്ചതായി ഡിഎംകെ അറിയിച്ചിരുന്നു.

സഖ്യത്തി​​ന്റെ ഭാഗമായ ബിജെപി അഞ്ചു സീറ്റുകളിലും പട്ടാളി മക്കൾ കക്ഷി ഏഴ്​ സീറ്റിലും പുതിയ തമിഴകം (പിടി), എൻജെപി, എൻആർ കോൺഗ്രസ്​ എന്നിവർ ഒ​രോ സീറ്റിലും മത്സരിക്കും. ആരോഗ്യകാരണങ്ങളാല്‍ വിജയകാന്ത് ഏറെ കാലമായി രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് അദ്ദേഹം അമേരിക്കയില്‍ ചികിത്സയ്ക്കായി പോയി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ