ചെന്നൈ: ദളപതി വിജയ്‌യുടെ ‘സർക്കാർ’ സിനിമയിൽനിന്നും ഒരു രംഗം നീക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മന്ത്രി രംഗത്ത്. സിനിമയിലെ ‘ഒരുവിരൽ പുരട്‌ചി’ എന്നു തുടങ്ങുന്ന ഗാനത്തിലെ ഒരു രംഗം നീക്കണമെന്നാണ് എഐഎഡിഎംകെ മന്ത്രി കടമ്പൂർ സി.രാജുവിന്റെ ആവശ്യം.

ഈ ഗാനത്തിൽ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഇലക്ട്രോണിക് സാധനങ്ങൾ കത്തിക്കുന്ന ഒരു രംഗമുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനങ്ങൾക്ക് സൗജന്യമായി ടിവി, ഫാൻ, മിക്സി എന്നിവയടക്കം നൽകിയിരുന്നു. സിനിമയിലെ ഗാനരംഗത്തിന് ഇതുമായി സാമ്യമുണ്ടെന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഈ രംഗം എഐഡിഎംകെ സർക്കാരിനെ കളിയാക്കുന്നതാണെന്നാണ് മന്ത്രിയുടെ ആരോപണം.

സിനിമയുടെ അണിയറപ്രവർത്തകർ ഈ രംഗം നീക്കണം ചെയ്യണം. അല്ലെങ്കിൽ സർക്കാർ നടപടികളിലേക്ക് നീങ്ങുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

വിജയ്‌യുടെ മെർസൽ സിനിമയും ഇത്തരത്തിൽ വിവാദത്തിൽ അകപ്പെട്ടിരുന്നു. മെർസലിൽ കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനത്തെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളാണ് അന്ന് രംഗത്തുവന്നത്.

ദീപാവലി റിലീസായാണ് വിജയ് ചിത്രം സർക്കാർ തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ 408 തിയേറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം ബോക്സ്ഓഫിസിൽ റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ആദ്യദിന കളക്ഷനിൽ ബാഹുബലി 2 വിനെ സർക്കാർ കടത്തിവെട്ടിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യദിനത്തിൽ 5.45 കോടി രൂപയാണ് ബാഹുബലി 2 വാരിക്കൂട്ടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ