scorecardresearch

ഡല്‍ഹി മദ്യ അഴിമതി കേസില്‍ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു

വിജയന് നായര്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 13 പേരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്.

വിജയന് നായര്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 13 പേരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്.

author-image
WebDesk
New Update
vijay-nair

ന്യൂഡല്‍ഹി:ഡല്‍ഹി ഡല്‍ഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇവന്റ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ (ഒഎംഎല്‍) മുന്‍ സിഇഒ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യ അഴിമതി കേസില്‍ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിജയന് നായര്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 13 പേരുടെ പേരുകളാണ് എഫ്ഐആറില്‍ ഉള്ളത്.

Advertisment

കേസില്‍ വിജയന് നായരുടെ പങ്കിനെക്കുറിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ പറയുന്നത്
ഇങ്ങനെയാണ്. ''ഒണ്‍ലി മച്ച് ലൗഡര്‍ എന്ന എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സിഇഒ വിജയ് നായര്‍ ആണെന്ന് വിശ്വസനീയമായ ഉറവിടങ്ങള്‍ വെളിപ്പെടുത്തി; മനോജ് റായ്, പെര്‍നോഡ് റിക്കാര്‍ഡിന്റെ മുന്‍ ജീവനക്കാരന്‍; ബ്രിന്‍ഡ്‌കോ സ്പിരിറ്റ്‌സ് ഉടമ അമന്‍ദീപ് ധാല്‍, ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രുവും എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളില്‍ സജീവമായി ഇടപെട്ടു.

ഡല്‍ഹി ഡല്‍ഹി മദ്യനയം 2021-22 സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതേത്തുടര്‍ന്നാണ് നയം പിന്‍വലിക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ നടപടിയായാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. സിസോദിയ ഉള്‍പ്പെടെ 13 പേര്‍ക്കെതിരേയാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നത്.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: