ചെന്നൈ: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളളിൽ വിജയ്‌യുടെ പുതിയ ചിത്രം മെർസൽ ഇന്റർനെറ്റിലെത്തി. തമിൾ റോക്കേഴ്സ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളളിൽതന്നെ ചിത്രത്തിന്റെ ആദ്യ 15 മിനിറ്റ് ഭാഗം തമിൾ റോക്കേഴ്സ് പുറത്തുവിട്ടു. ആദ്യ ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽതന്നെ മുഴുവൻ സിനിമയും ഇന്റർനെറ്റിലെത്തി. തമിൾ റോക്കേഴ്സിനു പുറമേ മറ്റു ടൊറന്റ്സ് സൈറ്റുകൾ വഴിയും ചിത്രം പ്രചരിക്കുന്നുണ്ട്.

100 കോടിയിലധികം മുതൽ മുടക്കിൽ നിർമിച്ച മെർസലിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് തിരിച്ചടിയായിട്ടുണ്ട്. വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന തമിൾ റോക്കേഴ്സ് പോലുളള വെബ്സൈറ്റുകളാണ് തമിഴ് സിനിമയ്ക്ക് ഇപ്പോൾ പ്രതിസന്ധി ഉയർത്തുന്നത്. പൈറസിക്കെതിരെ ശക്തമായി രംഗത്തുവന്ന നടൻ വിശാലിന്റെ തുപ്പരിവാലൻ സിനിമയും റിലീസ് ദിവസം തന്നെ ഇന്റർനെറ്റിൽ എത്തിയിരുന്നു. വിശാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈറ്റുകളുടെ അഡ്മിനുകൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ