ലണ്ടൻ: ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ നിയമനടപടി നേരിടുന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യ ഒളിച്ചുകഴിയുന്ന ബ്രിട്ടനിലും സാമ്പത്തിക തട്ടിപ്പ് നടത്തി. വിമാനം വാങ്ങിയ വകയിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഒസി ഏവിയേഷനും വിജയ് മല്യയുടെ കിങ് ഫിഷറും തമ്മിലുളള കേസിലാണ് വിധി വന്നത്.

90 മില്യൺ ഡോളർ പിഴയൊടുക്കാനാണ് ലണ്ടനിലെ ഹൈക്കോടതി വിധിച്ചത്. ഏതാണ്ട് 578.39 കോടി ഇന്ത്യൻ രൂപ വരുമിത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയിൽ പിടിയിലാവാതിരിക്കാൻ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയ്ക്ക് എതിരെ മാർച്ച് 16 ന് വിചാരണ നടക്കാനിരിക്കെയാണ് പുതിയ കേസിൽ വിധി വന്നിരിക്കുന്നത്.

സിംഗപ്പൂർ ആസ്ഥാനമായ ബിഒസി ഏവിയേഷനുമായി നാല് വിമാനങ്ങളുടെ കരാറാണ് കിങ് ഫിഷർ എയർലൈൻസ് ഒപ്പുവച്ചത്. ഇതിൽ മൂന്ന് വിമാനങ്ങൾ വാങ്ങിയെങ്കിലും കിങ് ഫിഷർ കമ്പനി പണം നൽകിയില്ല. ഇതോടെ നാലാമത്തെ വിമാനം നൽകാതെ ബിഒസി കരാറിൽ നിന്ന് പിൻവാങ്ങി. പിന്നാലെ നിയമനടപടിയും സ്വീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ