എജ്ബാസ്റ്റണ്‍: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യയും എത്തി. വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു. വിജയ് മല്യ സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം എഎൻഐ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയതാണ് മല്യ. ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മല്യ രാജ്യം വിട്ടതും തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ട് വരാനാകാത്തതും മോദി സർക്കാറിന് തിരിച്ചടിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ