കടം ഒറ്റത്തവണയായി തിരിച്ചടക്കാമെന്ന് വിജയ് മല്യയുടെ വാഗ്ദാനം

ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​ൻ‌ ബാ​ങ്കു​ക​ളോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ല്യ

വിജയ് മല്യ, vijay mallya, ed, enforcement directorate, 100 cr, shares,

ന്യൂ​ഡ​ൽ​ഹി: വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ പു​തി​യ വാ​ഗ്ദാ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. രാജ്യത്തെ ബാങ്കുകളിലുള്ള കടം ഒറ്റത്തവണ തീര്‍പ്പാക്കലിന് ബാങ്കുകളുമായി സംസാരിക്കാന്‍ ഒരുക്കമാണെന്ന് മല്യ പറഞ്ഞു. രാജ്യത്തെ വിവിധ ബാങ്കുകളുമായി 9000 കോടിയുടെ ലോണ്‍ ഇടപാടാണ് മല്യയ്ക്കുള്ളത്.

ട്വീറ്റിലാണ് മല്യ ബാങ്കുകളുമായി സംസാരിക്കാനും ഒറ്റത്തവണയായി ലോണ്‍ തീര്‍പ്പാക്കാനും തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിനായി കോടതിയുടെ ഇടപെടലും തേടിയിട്ടുണ്ട്. ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​ന് താ​ൻ ത​യാ​റാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും 9000 കോ​ടി ത​ട്ടി​ച്ച മ​ല്യ അ​റി​യി​ച്ചു.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​റു​ണ്ട്. ഇ​തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് ക​ട​ക്കാ​രാ​ണ് ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​ത്. ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ ക​ടം തീ​ർ​പ്പാ​ക്കാ​മെ​ന്ന നി​ർ​ദേ​ശം ത​ങ്ങ​ൾ സു​പ്രീം കോ​ട​തി​ക്കു​മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ബാ​ങ്കു​ക​ൾ ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു.

ന്യാ​യ​മാ​യ തു​ക​യ്ക്ക് ബാ​ങ്കു​ക​ളു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും മ​ല്യ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ഒ​ത്തു​തീ​ർ​പ്പി​ലെ​ത്താ​ൻ‌ ബാ​ങ്കു​ക​ളോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ല്യ പ​റ​ഞ്ഞു. സാമ്പത്തിക കുറ്റകൃത്യത്തെ തുടര്‍ന്ന് ബ്രിട്ടനിലേയ്ക്ക് പറന്ന മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ നേരത്തെ ബ്രിട്ടന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി കിംഗ് ഫിഷര്‍ എര്‍ലൈന്‍സിന് വേണ്ടി 9000 കോടിയോളം ലോണെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ച് 2ന് ഇന്ത്യ വിടുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Vijay mallya ready to talk to banks for one time settlement

The moderation of comments is automated and not cleared manually by malayalam.indianexpress.com