ലണ്ടൻ: തനിക്കെതിരായുള്ള കേസുകളിൽ നിരപരാധിത്വം തെളിയിക്കാൻ ആവശ്യത്തിന് തെളിവുകൾ കൈയ്യിലുണ്ടെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. ഇംഗ്ലണ്ടിൽ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി മുൻപാകെ അദ്ദേഹം ഇന്ന് ഹാജരായി. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഭാഗം പറഞ്ഞത്.

കിംഗ്ഫിഷർ എയർലൈൻസിന്റെ മുൻ തലവനായിരുന്നു ഇദ്ദേഹം ബാങ്ക് വായ്പ തിരിച്ചടക്കാതെ വന്നതോടെയാണ് നിയമ നടപടി നേരിട്ടത്. വിവിധ ബാങ്കുകൾ തനിക്കെതിരായി നൽകിയ പരാതികൾ ഒന്നാകെ തള്ളിക്കളഞ്ഞ മല്യ “നിരപരാധിത്വം തെളിയിക്കാൻ ആവശ്യത്തിന് തെളിവുകൾ എന്റെ പക്കലുണ്ട്” എന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന്റെ 100 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ട​ൽ​ത്തീ​ര ഫാം ​ഹൗ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടിയത്. മ​ഹാ​രാ​ഷ്ട്ര റാ​യ്ഗാ​ഡ് ജി​ല്ല​യി​ലെ അ​ലി​ബാ​ഗി​ലു​ള്ള ഫാം ​ഹൗ​സാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ക​ള്ള​പ്പ​ണം വെ​ളുപ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

17 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ഫാം ​ഹൗ​സ് ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഇ​ഡി താ​ൽ​ക്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു. മ​ല്യ നി​യ​ന്ത്രി​ക്കു​ന്ന മാ​ന്ദ്വ ഫാം ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫാം ​ഹൗ​സ്. വെറും 25 കോടി രൂപ മാത്രമാണ് മൂല്യമെന്ന് കാണിച്ചിട്ടുളള വസ്തുവിന് വിപണിവിലയായി 100 കോടിയാണ് ഇഡി കണക്കാക്കിയത്.

ഫാം ​ഹൗ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഏറ്റെടുത്ത ഇഡിയുടെ നടപടി ചോദ്യം ചെയ്ത് മാ​ന്ദ്വ ഫാം ​പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി ഇത് തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് വസ്തു ഇഡി തന്നെ ഏറ്റെടുത്തത്. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 9000 കോടി തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഇഡി മല്യയ്ക്കെതിരെ അന്വേഷണം നടത്തുന്നത്.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയെ ഏപ്രിലിൽ ലണ്ടനിൽ വെച്ച് സ്കോട്ട്‌ലൻഡ് യാഡ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ബാങ്കുകൾ നിയമനടപടിയുമായി മുന്നോട്ട് പോയ ശേഷം സുപ്രീം കോടതി മല്യക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം രാജ്യം വിട്ടത്.

ലണ്ടനിൽ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ വിജയ് മല്യ ഇംഗ്ലണ്ടിൽ തന്നെ കഴിയുകയാണ്.

അതേസമയം ഇംഗ്ലണ്ടിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി മത്സരം കാണാൻ ഇദ്ദേഹം എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. താൻ ഇനിയും കളി കാണാനെത്തുമെന്നാണ് വിജയ് മല്യ പ്രതികരിച്ചത്. ഇവിടെയുണ്ടായിരുന്ന മറ്റ് ഇന്ത്യാക്കാർ വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.

മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ