മുംബൈ : കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവി വിജയ് മല്ല്യയ്ക്ക് ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ ലോണ്‍ തിരിച്ചടക്കാന്‍ ആദ്യമേ ഒരു ഉദ്ദേശവുമില്ലായിരുന്നുവെന്ന് സിബിഐ. കഴിഞ്ഞയാഴ്ച മുംബൈ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇതുപറഞ്ഞത്.
2012 ജനുവരി ആറിനു വിജയ്മല്ല്യയുടെ തന്നെ സ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ പിഎ മുരളിക്ക് വിജയ് മല്ല്യ അയച്ച ഇ മെയിലിന്റെ കോപ്പി സഹിതമാണ് സിബിഐ കോടതിയെ ഈ വിവരം ധരിപ്പിക്കുന്നത്.
മറ്റൊരു കുറ്റപത്രത്തില്‍ കിങ്ങ്ഫിഷറിന്റെ ബ്രാന്‍ഡ് വാല്യു ചൂണ്ടികാണിച്ചുകൊണ്ട് ലോണ്‍ അപേക്ഷിക്കാനുള്ള പദ്ധതി വിജയ് മല്ല്യയുടേത് തന്നെയായിരുന്നു എന്നും സിബിഐ പറയുന്നു. അന്നത്തെ യുബി ഗ്രൂപ്പ് സിഎഫ്ഒ ആയിരുന്ന രവി നെടുങ്ങാടിക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുന്നതും മല്ല്യയാണ് എന്ന് സിബിഐ പറയുന്നു. 2008 സെപ്റ്റംബര്‍ പത്തിനു ഇതുസംബന്ധിച്ച് വിജയ് മല്ല്യ രവി നെടുങ്ങാടിക്ക് അയച്ച ഇ മെയിലും സിബിഐ തെളിവായി മുന്നോട്ട് വെക്കുന്നു.
ഈ കമ്പനികള്‍ക്കൊക്കെ പുറമേ വെളിപ്പെടുത്താത്തതായ മറ്റു രണ്ടു കമ്പനികളിലും മല്ല്യ നിക്ഷേപം നടത്തിയിട്ടുണ്ട് എന്ന് സിബിഐ പറയുന്നു. ജെം ഇന്‍വെസ്റ്റ്മെന്റ് ആന്റ് ട്രേഡിങ്ങ് കോ പ്രൈവറ്റ് ലിമിറ്റഡില്‍ 1,200 ഷെയറും ഫാര്‍മാ ട്രേഡിങ്ങ് കോ പ്രൈവറ്റ് ലിമിറ്റഡില്‍ 9,000 ഷെയറും മല്ല്യയുടെ പേരിലായുണ്ട്. മറ്റൊരു കുറ്റപത്രത്തില്‍ സിബിഐ ആരോപിക്കുന്നു.