ന്യൂഡൽഹി: ലണ്ടനിലേക്ക് പോകുന്നതിന് മുൻപ് താൻ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലിയെ കണ്ടെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചു. ജെയ്‌റ്റ്‌ലി ധനകാര്യ മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വിജയ് മല്യയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും പറഞ്ഞു. മന്ത്രിസ്ഥാനം ഒഴിഞ്ഞ് ജെയ്‌റ്റ്‌ലി അന്വേഷണം നേരിടണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്നലെ ലണ്ടനില്‍ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ജെയ്റ്റ്‌ലിയെ കണ്ട കാര്യം മല്യ വെളിപ്പെടുത്തിയത്. എന്നാല്‍ 2014-ന് ശേഷം തന്നെ കാണാന്‍ മല്യക്ക് അനുവാദം നല്‍കിയിട്ടില്ലെന്നു പറഞ്ഞ് ജെയ്റ്റ്‌ലി ആരോപണം നിഷേധിച്ചു. 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യവിട്ടത്.

വിജയ് മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഇന്നലെ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പം കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്. മല്യ രാജ്യം വിടും മുൻപ് അരുൺ ജെയ്‌റ്റ്‌ലിയെ ആണ് കണ്ടതെങ്കിൽ നീരവ് മോദി രാജ്യം വിടും മുൻപ് പ്രധാന സേവകനെയാണ് കണ്ടത്. ഇവർ തമ്മിൽ എന്ത് ചർച്ചയാണ് നടന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ