ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ. തട്ടിപ്പ് നടത്തിയതിലും കൂടുതൽ തുക വിജയ് മല്യയിൽനിന്നും സർക്കാർ പിടിച്ചെടുത്തുവെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മല്യ രംഗത്തുവന്നത്.

Also Read: വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും; ബ്രിട്ടന്‍ ഉത്തരവ് അംഗീകരിച്ചു

”ബാങ്കിൽനിന്നും തട്ടിപ്പ് നടത്തിയതിലും കൂടുതൽ തുക സർക്കാർ എന്റെ പക്കൽനിന്നും പിടിച്ചെടുത്തുവെന്നാണ് പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്. പക്ഷേ ബ്രിട്ടീഷ് കോടതികളിൽ ബാങ്കുകൾ പറഞ്ഞത് നേരെ മറിച്ചും. ഇതിൽ ആരെയാണ് വിശ്വസിക്കേണ്ടത്. രണ്ടുപേരിൽ ഒരാൾ കളളം പറയുകയാണ്,” മല്യ ട്വീറ്റ് ചെയ്തു.

Also Read: എന്റെ പണം സ്വീകരിച്ച് ജെറ്റ് എയർവെയ്സിനെ രക്ഷിച്ചാലും: വിജയ് മല്യ

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയെ രാജ്യത്ത് തിരികെ കൊണ്ടുവരുന്നതിനുളള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് നരേന്ദ്ര മോദി അഭിമുഖത്തിൽ പറഞ്ഞത്. ബാങ്കുകളിൽനിന്നും 9,000 കോടിയുടെ വായ്പാ തട്ടിപ്പാണ് വിജയ് മല്യ നടത്തിയത്. പക്ഷേ അയാളുടെ സ്വത്തു വകകൾ കണ്ടുകെട്ടിയതിലൂട 14,000 കോടി രൂപ സർക്കാർ തിരികെ പിടിച്ചു. വായ്പാ തട്ടിപ്പ് നടത്തിയ തുകയുടെ ഇരട്ടിയാണിതെന്നും മോദി പറഞ്ഞിരുന്നു.

2016 ലായിരുന്നു മല്യ രാജ്യം വിട്ടത്.നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു പറഞ്ഞാണ് വിവിധ ബാങ്കുകളില്‍ നിന്ന് മല്യ വായ്പകളെടുത്തത്. പലിശയടക്കം 9000 കോടി രൂപ 17 ബാങ്കുകള്‍ക്കായി നല്‍കാനുള്ളപ്പോഴാണ് മല്യ നാടുവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook