/indian-express-malayalam/media/media_files/2025/12/29/cafe-attack-2025-12-29-13-19-52.jpg)
സംഭവത്തിന്റെ വീഡിയോ ദൃശ്യം
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാക്കൾക്ക് നേരെ അതിക്രമം. ‘ലൗ ജിഹാദ്’ ആരോപിച്ച് കഫേയിലേക്ക് ഇരച്ചുകയറിയ 25-ഓളം വരുന്ന സംഘം ആഘോഷത്തിൽ പങ്കെടുത്തവരെ മർദിക്കുകയും കഫേ അടിച്ചുതകർക്കുകയും ചെയ്തു. പ്രേം നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കഫേയിലാണ് സംഭവം.
നഴ്സിങ് വിദ്യാർത്ഥിനിയുടെ ജന്മദിനാഘോഷത്തിനായി ഒത്തുകൂടിയതായിരുന്നു പത്തോളം വരുന്ന സുഹൃത്തുക്കൾ. ഇവരുടെ കൂടെ രണ്ട് മുസ്‌ലിം യുവാക്കൾ ഉണ്ടെന്ന വിവരം അറിഞ്ഞെത്തിയ സംഘം കഫേയിലേക്ക് ഇരച്ചുകയറി ബഹളം വെക്കുകയായിരുന്നു. ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച സംഘം മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് മർദിച്ചു. പെൺകുട്ടികളോട് മോശമായി പെരുമാറുകയും അവരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി വിദ്യാർത്ഥിനി പരാതിപ്പെട്ടു.
Also Read: ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ആഘോഷത്തിൽ പങ്കെടുത്ത ഒമ്പത് സുഹൃത്തുക്കളിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നുവെന്നും കേവലം രണ്ട് പേർ മാത്രമാണ് മുസ്‌ലിം സുഹൃത്തുക്കളായി ഉണ്ടായിരുന്നതെന്നും പെൺകുട്ടി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. അക്രമികൾ കഫേയിലെ വിലപിടിപ്പുള്ള വസ്തുക്കൾ നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Also Read: ഇൻഡിഗോ വിമാന സർവീസുകളിൽ നിയന്ത്രണം: 130 വിമാനങ്ങൾ റദ്ദാക്കി; കൂടുതലും ബെംഗളൂരുവിൽ
ആദ്യം അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, സമാധാനാന്തരീക്ഷം തകർത്തു എന്നാരോപിച്ച് കഫേ ഉടമയെയും മർദനമേറ്റ മുസ്‌ലിം യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് അക്രമികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.
Also Read: ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; ഒരാൾ മരിച്ചതായി വിവരം
ഋഷഭ് താക്കൂർ, ദീപക് പതക് എന്നിവരടക്കം തിരിച്ചറിയാത്ത 25 പേർക്കെതിരെ അതിക്രമിച്ചു കയറൽ, മർദനം, വധഭീഷണി തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തു. അക്രമികൾ ബജ്‌റംഗ്‌ദൾ പ്രവർത്തകരാണെന്ന് ആരോപണമുണ്ടെങ്കിലും സംഘടന ഇത് നിഷേധിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Read More: ഡെറാഡൂണിൽ വംശീയ അധിക്ഷേപത്തെത്തുടർന്ന് ആക്രമണം; വിദ്യാർത്ഥി കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us