തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ദ്രുത പരിശോധന നടത്താൻ വിജിലൻസിന് നിർദ്ദേശം. വിജിലൻസ് അന്വേഷണം നേരിടുന്ന ഹരികുമാറിനെ അനർട്ട് ഡയറ്കടറായി നിയമിച്ച കേസിലാണ് അന്വേഷണം. കോവളം എം.എൽ.എ, എം വിൻസന്റാണ് മന്ത്രിക്കെതിരെ കോടതിയെ സമീപിച്ചത്.

പാരന്പര്യേതര ഊര്‍ജ വകുപ്പ് ഡയറക്ടറായിരുന്ന സമയത്ത്, 2007-10 ലെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് ഹരികുമാറിനെതിരായ കേസ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടത്തെിയിരുന്നു. 14.50 കോടിയാണ് ഇതുവഴി സർക്കാരിന് നഷ്ടം ഉണ്ടായത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചട്ടങ്ങള്‍ പാലിക്കാതെ നിയമനം നടത്തിയതെന്ന് ഹരജിയില്‍ ആരോപണമുണ്ട്. സാമ്പത്തിക ക്രമക്കേടിന് അനര്‍ട്ടില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്ന ഇ.കെ. ചന്ദ്രബോസ്, റാഫി ജോര്‍ജ്, ജോര്‍ജ് കെ. ജോണ്‍ എന്നിവരെ സര്‍വിസില്‍ തിരികെ പ്രവേശിപ്പിച്ചെന്നും ഹരജിയില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ