/indian-express-malayalam/media/media_files/2026/01/28/pune-plane-crash-2026-01-28-12-16-45.jpg)
വിമാന അപകടത്തിന്റെ ദൃശ്യം
പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. അപകടം നടന്ന ബാരാമതി വിമാനത്താവളത്തിലെ റൺവേയ്ക്ക് സമീപം തീയും കത്തിയമർന്ന ലോഹാവശിഷ്ടങ്ങളും മാത്രമാണുള്ളത്. അജിത് പവാറിന്റെ ഉടമസ്ഥതയിലുള്ള വിമാനം തകർന്ന്, ഉപമുഖ്യമന്ത്രിയടക്കം അഞ്ച് പേരാണ് മരിച്ചത്.
Also Read: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ അന്തരിച്ചു
ചാർട്ടേഡ് വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് തീയും കനത്ത പുകയും ഉയരുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ കാണാം. രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തുന്നതിന്റെ വീഡിയോകളും പിന്നീട് പുറത്തുവന്നു. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടില്ലെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു.
Also Read: 'V' ഫോർ വിജയ്, 'V' ഫോർ വേളച്ചേരി; 2026 ലെ തിരഞ്ഞെടുപ്പിൽ ചെന്നൈ സീറ്റ് ലക്ഷ്യമിട്ട് ടിവികെ അധ്യക്ഷൻ
നിലവിലുള്ള ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൂനെയിലേക്ക് തിരിക്കാൻ പവാർ ചാർട്ടേഡ് വിമാനത്തിലാണ് കയറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൂനെയിൽ നാല് പ്രചാരണ റാലികളിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹം നിശ്ചയിച്ചിരുന്നത്.
Also Read: റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ ഭക്ഷണം വിളമ്പിയത് പഴയ നോട്ട്ബുക്ക് താളുകളിൽ; പ്രധാനാധ്യാപകന് സസ്പെൻഷൻ
ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുൻപ് വിമാനം വലിയ ശബ്ദമുണ്ടാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. “ലാൻഡിങ് സമയത്ത് വിമാനം വലിയ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് ശ്രദ്ധിച്ചത്. അത് നിലത്തിറങ്ങാൻ ശ്രമിച്ചെങ്കിലും റൺവേയിൽ നിന്ന് തെന്നിമാറുകയും സിനിമകളിൽ കാണിക്കുന്നത് പോലെ വലിയൊരു സ്ഫോടനം ഉണ്ടാവുകയും ചെയ്തു,” വിമാനത്താവളത്തിന് അടുത്തുള്ള കടയുടമ പറഞ്ഞു.
Read More: ഗോമാംസം കഴിപ്പിച്ചെന്ന ആരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us