scorecardresearch

സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഗോവ ബീച്ചുകൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Goa beach women safety issue: ഒരാൾ എന്റെ അടുത്തു തന്നെ വന്നിരുന്ന സംഭവം ഞാൻ ഓർക്കുന്നു. പോകാൻ ആവശ്യപ്പെട്ടിട്ടും അയാൾ എന്നെ പിന്തുടർന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു

Goa beach women safety issue: ഒരാൾ എന്റെ അടുത്തു തന്നെ വന്നിരുന്ന സംഭവം ഞാൻ ഓർക്കുന്നു. പോകാൻ ആവശ്യപ്പെട്ടിട്ടും അയാൾ എന്നെ പിന്തുടർന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു

author-image
Pavneet Singh Chadha
New Update
GOA BEACH-crop

റഷ്യൻ പൗരയായ പോളിന ഗെർചിക്കോവ (39) കഴിഞ്ഞ മൂന്ന് വർഷമായി തനിച്ച് ഗോവയിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയാണ്. ആ പോളിന ഗോവയിൽ നേരിട്ട അനുഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ, "ബീച്ചുകളിൽ വെച്ച് സെൽഫിയും ഫോട്ടോയും ആവശ്യപ്പെട്ട് എനിക്ക് പിറകെ പുരുഷന്മാർ വന്നുകൊണ്ടിരുന്നു. ഞാനൊരു അലങ്കാര വസ്തു ആണെന്നത് പോലെയാണ് അവർ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നത്."

Advertisment

"ചിലർ സംസാരിക്കാൻ ശ്രമിക്കും. മറ്റ് ചിലർ നോക്കിക്കൊണ്ടിരിക്കും. ബീച്ച് ആളൊഴിഞ്ഞിരുന്നിട്ടും ഒരാൾ എന്റെ അടുത്തു തന്നെ വന്നിരുന്ന സംഭവം ഞാൻ ഓർക്കുന്നു. പോകാൻ ആവശ്യപ്പെട്ടിട്ടും അയാൾ എന്നെ പിന്തുടർന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ എന്റെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുകയും ഫോണിൽ ആരെയോ വിളിക്കുന്നതായി അഭിനയിക്കുകയും ചെയ്തപ്പോൾ അയാൾ മുഖം മറച്ച് ഓടിപ്പോയി," പോളിന പറഞ്ഞു.

Also Read: 'ഞങ്ങൾക്ക് ഇത്ര പെട്ടെന്ന് എങ്ങനെ തിരിച്ചുപോകാൻ കഴിയും’; എസ്‌ഐആർ ആശങ്കയിൽ കൊച്ചിയിലെ തൊഴിലാളികൾ

ഗോവയിൽ ടൂറിസം സീസൺ ആരംഭിച്ചിരിക്കുകയാണ്. ബീച്ചുകളിൽ വെച്ച് സ്ത്രീകൾക്കെതിരെ മറ്റ് രണ്ട് സംഭവങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗോവയുടെ തീരദേശ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ, പ്രത്യേകിച്ച് തനിച്ച് യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്. കഴിഞ്ഞ ആഴ്ച അരംബോൾ ബീച്ചിൽ വെച്ച് ഒരു കൂട്ടം പുരുഷന്മാർ രണ്ട് വിദേശ വനിതകളെ ഉപദ്രവിക്കുകയും, അവരുമായി ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

Advertisment

ഓരോ ചുവടിലും നേരിട്ട ദുരനുഭവം

19 വയസ്സുള്ള ഒരു പെൺകുട്ടി രണ്ടാഴ്ച മുമ്പ് വടക്കൻ ഗോവയിലെ ഒരു ബീച്ചിൽ താൻ നേരിട്ട അതിക്രമത്തിന്റെ ഭീകരമായ അനുഭവം ഇൻസ്റ്റാഗ്രാമിലെ മറ്റൊരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

മുംബൈയിൽ ജേണലിസം പഠിക്കുകയും ഒരു ഡിസ്‌ക് ജോക്കി ആകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന പെൺകുട്ടി അവധിക്കാലം ആഘോഷിക്കാനും ഡിജെ സംസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയാനുമാണ് ഗോവയിൽ വന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാൽ, തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തിന്റെ ആഘാതത്തിലാണെന്നും (traumatised) ഗോവയിലേക്ക് വന്നതിൽ ഖേദിക്കുന്നുവെന്നും ആണ് പെൺകുട്ടിയുടെ പ്രതികരണം.

ബാഗാ ബീച്ചിൽ നേരിടേണ്ടി വന്നത്

"ബാഗാ ബീച്ചിൽ ഞാൻ അതിന് മുൻപ് വന്നിട്ടില്ലായിരുന്നു. പ്രശസ്തമായ ബീച്ച് ആണ് അത് എന്നത് കൊണ്ടും ഞാൻ അവിടേക്ക് പോയി," പെൺകുട്ടി പറഞ്ഞു. "ബീച്ചിലേക്ക് പോകുന്ന വഴിയിൽ ഞാൻ നടക്കുമ്പോൾ, റെസ്റ്റോറന്റുകളിലെ വെയിറ്റർമാർ അടുത്തുവന്ന് സൗജന്യ പാനീയങ്ങളോ ഭക്ഷണമോ വേണമെന്ന് ചോദിച്ചു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. ബീച്ചിന്റെ പ്രവേശന കവാടത്തിൽ വെച്ച് ഒരു മധ്യവയസ്കൻ എന്നെ സമീപിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്, 'നിനക്ക് എത്ര രൂപ വേണമെന്ന് വെച്ചാൽ ഞാൻ തരാം'. അയാളെ എന്റെ അടുത്ത് നിന്ന് ഓടിച്ച് വിടാൻ എനിക്ക് രൂക്ഷമായി സംസാരിക്കേണ്ടി വന്നു. അപ്പോൾ അയാൾ ഞാൻ ഇന്ത്യക്കാരിയാണോ വിദേശിയാണോ എന്ന് ചോദിച്ചു. ബീച്ചിൽ വെച്ച് ചില യുവാക്കൾ എന്നോട് ചോദിച്ചത് ഒരു രാത്രിക്ക് എത്രയാണ് ചാർജ് എന്നാണ്," പെൺകുട്ടി വെളിപ്പെടുത്തുന്നു.

Also Read: എസ്ഐആർ നടപ്പാക്കുന്നത് 'വോട്ടുകൊള്ള' മറച്ചുവയ്ക്കാൻ; ആരോപണവുമായി രാഹുൽ ഗാന്ധി

സുരക്ഷതമല്ല അന്തരീക്ഷം എന്ന് വ്യക്തമായതോടെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുകയും ടാക്സി ഡ്രൈവറെ വിളിച്ച് വരുത്തുകയുമാണ് ചെയ്തത് എന്ന് പെൺകുട്ടി പറഞ്ഞു. "ഞാൻ നടക്കുന്ന ഓരോ വഴിയിലും, ആരെങ്കിലുമൊക്കെ എന്റെ 'നിരക്ക്' ചോദിക്കുകയോ, സംസാരിക്കാൻ ശ്രമിക്കുകയോ, സൗജന്യമായി ഭക്ഷണപാനീയങ്ങൾ വാഗ്ദാനം ചെയ്യുകയോ, അല്ലെങ്കിൽ എന്നെ പിന്തുടരുകയോ ചെയ്തു. ആ പുരുഷന്മാരെ തല്ലാനാണ് എനിക്ക് തോന്നിയത്. എന്റെ ഫോണിൽ ബാറ്ററി കുറവായിരുന്നു. പക്ഷേ ടാക്സി ഡ്രൈവർ എന്നെ രക്ഷിച്ചു. അദ്ദേഹം എന്നെ ബീച്ചിൽ നിന്ന് ഹോട്ടലിൽ എത്തിച്ചു," താൻ നേരിട്ട ഭീകരാവസ്ഥയെ കുറിച്ച് പെൺകുട്ടി പറഞ്ഞു.

പൊലീസിന് പറയാനുള്ളത്

രണ്ട് സംഭവങ്ങളിലും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്ന് പോലീസ് അറിയിച്ചു. അരംബോൾ സംഭവത്തിൽ, ബി‌എൻ‌എസ് (ഭാരതീയ ന്യായ സംഹിത) നിയമത്തിലെ സെക്ഷൻ 74, സെക്ഷൻ 126 (2) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ പ്രതികളെ തിരിച്ചറിയാനായിട്ടില്ല.

Also Read: ജൽ ജീവൻ മിഷനിലെ അഴിമതി: 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി

നവംബർ മൂന്നിനാണ് അരംബോളിൽ സംഭവം നടന്നത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അന്ന് ബീച്ചിലൂടെ നടക്കുകയായിരുന്ന രണ്ട് വിദേശ പൗരന്മാരെ പ്രതികൾ തടഞ്ഞുവെച്ച് ഉപദ്രവിക്കുകയായിരുന്നു. ബാഗാ ബീച്ചിലെ രണ്ടാമത്തെ സംഭവത്തിൽ, കൃത്യമായ വിശദാംശങ്ങൾ അറിയുന്നതിനായി പൊലീസ് സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ വഴി യുവതിയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും തുടർ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഏജന്റുമാർക്കും നിയമവിരുദ്ധ ഏജന്റുമാർക്കും എതിരെ ഒരു ഓപ്പറേഷൻ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഞായറാഴ്ച രണ്ട് പ്രതികൾക്കെതിരെ കേസെടുക്കുകയും 13 ഏജന്റുമാരെ പിടികൂടുകയും ചെയ്തു. "നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാവാതെ, എല്ലാ സഞ്ചാരികളും നല്ല ഓർമ്മകളോടെ കലങ്ങൂട്ട് വിട്ടുപോകുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Read More: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് ഭക്ഷണം പേപ്പറിൽ; ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി

Goa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: