Latest News

വീഡിയോകോണ്‍ വായ്‌പ ഇടപാട്; ഐസിഐസിഐ ബാങ്കിനും ചന്ദാ കൊച്ചാറിനുമെതിരെ സെബിയുടെ നോട്ടീസ്

നിയമപരമായി നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്

മുംബൈ: ഐസിഐസിഐ ബാങ്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, മാനേജിങ് ഡയറക്ടറുമായ ചന്ദാ കൊച്ചാറിനെതിരെ ഓഹരി വിപണി റെഗുലേറ്ററി ബോര്‍ഡായ ‘സെബി’യുടെ നോട്ടീസ്. വീഡിയോകോണും, ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന ഊര്‍ജ കമ്പനിയും ഉള്‍പ്പെടുന്ന വായ്‌പ ഇടപാടിന്‍റെ പേരിലാണ് കൊച്ചാറിന് മെയ്‌ 24 ന് സെബി നോട്ടീസ് അയച്ചത്.

2012 ലാണ് ദീപക് കൊച്ചാറിന്‍റെ ഭര്‍ത്താവും, വീഡിയോകോണ്‍ മേധാവി വേണുഗോപാല്‍ ദൂതും കൂടി ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന ഊര്‍ജ കമ്പനിയുണ്ടാക്കിയത്. ഇതിന് 3,250 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കിയത്. ഇടപാട് കഴിഞ്ഞ് ആറു മാസത്തിന് ശേഷം ന്യൂപവര്‍ റിന്യൂവബിള്‍സിന്‍റെ ഭൂരിപക്ഷം ഓഹരികളും ദീപക് കൊച്ചാറിന്‍റെ പേരിലായി. എന്നാല്‍ 3,250 കോടി വായ്‌പ എടുത്തതില്‍ 86 ശതമാനവും തിരച്ചടച്ചിരുന്നില്ല. അതിനെത്തുടര്‍ന്ന് 2017 ല്‍ ബാങ്ക് ഇത് കിട്ടാക്കടമായി പ്രഖ്യാപിച്ചു.

ഇടപാട് വിവാദമായതോടെ സിബിഐയും, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ളവര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ചന്ദാ കൊച്ചാറിന് പിന്തുണ നല്‍കി കൊണ്ട് നിന്ന ഐസിഐസിഐ ബാങ്ക് ബോര്‍ഡ്‌ നിലപാട് സ്വീകരിച്ചു. 20 ബാങ്കുകള്‍ ഉള്‍പ്പെടുന്ന കൺസോർഷ്യത്തിന്‍റെ ഭാഗമായി നിലവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കടം എഴുതി തള്ളിയത് എന്നാണ് ബോർഡ് വിശദീകരിച്ചത്.

റൂള്‍ 4(1) പ്രകാരം സെബി അയച്ച നോട്ടീസിന് നിശ്ചിത സമയത്തിനുള്ളില്‍ ജുഡീഷ്യൽ ഓഫീസർക്ക് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

“ആദ്യ പടിയായി ആരോപണവിധേയനായ വ്യക്തിക്കെതിരെ ജുഡീഷ്യൽ ഓഫീസർക്ക് നോട്ടീസ് പുറപ്പെടുവിക്കാം. എന്തു കൊണ്ട് തനിക്കെതിരെ അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്ന് നിശ്ചിത ദിവസത്തില്‍(14 ദിവസത്തിനുള്ളില്‍) നേരിട്ടോ, അഭിഭാഷകന്‍ വഴിയോ മറുപടി നല്‍കേണ്ടതാണ്,” നോട്ടീസില്‍ പറയുന്നു.

ഈ വര്‍ഷം മാര്‍ച്ച് 30ന്, സെൻട്രൽ ബാങ്കിന്റെ മാർഗനിർദേശങ്ങൾ  ലംഘിച്ചതിന് റിസര്‍വ് ബാങ്ക്, ഐസിഐസിഐ ബാങ്കിന് 58.9 കോടി രൂപ പിഴ വിധിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Videocon loan matter sebi notice to icici bank its ceo chanda kochhar

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com