മുംബൈ: വീഡിയോകോണിന്റെ മുംബൈയിലെയും ഔറംഗാബാദിലേയും ഓഫീസുകളില്‍ സിബിഐ റെയ്ഡ്. വീഡിയോകോണ്‍ ലോണ്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്.

വീഡിയോകോണ്‍ ഓഫീസുകള്‍ കൂടാതെ ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒ ആയിരുന്ന ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവര്‍ റിന്യൂവബിള്‍സ്’ ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിലും റെയ്ഡ് ഉണ്ടായി.

ദീപക് കൊച്ചാറിന്റെ കമ്പനിയില്‍ വിഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂത് നിക്ഷേപം നടത്തിയത്, വീഡിയോകോണിന് ബാങ്ക് 3250 കോടി രൂപ വായ്പ നല്‍കിയതിന്റെ പ്രത്യുപകാരമായാണെന്ന ആരോപണം കഴിഞ്ഞ മാര്‍ച്ചിലാണ് ഉയര്‍ന്നത്. സ്വകാര്യ താല്‍പര്യങ്ങള്‍ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിയാണ് ഉയര്‍ന്നത്.

ന്യൂപവര്‍ റിന്യൂവബ്ള്‍സുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook