/indian-express-malayalam/media/media_files/uploads/2023/07/kamal-nath-shivraj.jpg)
ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ബിജെപി അനുയായിയെന്ന് കോണ്‍ഗ്രസ്, നിഷേധിച്ച് ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ യുവാവ് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതി ബി.ജെ.പി എംഎല്‍എയുടെ അനുയായിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഇത് നിഷേധിച്ചിട്ടുണ്ട്.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ അധികാരികളോട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെടണമമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ''സിധി ജില്ലയുടെ ഒരു വൈറല്‍ വീഡിയോ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും എന്‍എസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്താനും ഞാന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.
പ്രതിയായ പ്രവേഷ് ശുക്ലയ്ക്കെതിരെ ഐപിസി സെക്ഷന്‍ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 504 (സമാധാന ലംഘനം ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍), എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തു. ഇയാള്‍ മൂത്രമൊഴിക്കുന്നതായി കാണപ്പെടുന്നയാള്‍ ആദിവാസിയാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (സിദ്ധി) പ്രിയ സിംഗ് പറഞ്ഞു. ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ അറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. വസ്തുതകള്‍ അന്വേഷിക്കാന്‍ ഞാനും സംഭവസ്ഥലത്തേക്ക് പോകുകയാണ്. ആരോപണവിധേയനായ എം.എല്‍.എ.യുടെ പ്രതിനിധിയാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ല; കേസിന്റെ വസ്തുതകള്‍ ആദ്യം അന്വേഷിക്കേണ്ടതുണ്ട്.
സംഭത്തിലെ പ്രതി സിദ്ദി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ കൂട്ടാളിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ഇയാള്‍ എംഎല്‍എയുടെ പ്രതിനിധിയല്ല. അദ്ദേഹം ബിജെപി അംഗം പോലുമല്ല. എംഎല്‍എയുടെ വക്താവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു,
പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, പ്രതിക്ക് താനുമായി ബന്ധമുണ്ടെന്ന ആരോപണവും എംഎല്‍എ നിഷേധിച്ചു. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ''ഞാന്‍ മണ്ഡലത്തില്‍ പുറത്തുപോകുമ്പോള്‍, എന്നോടൊപ്പം ധാരാളം ആളുകള്‍ വരാറുണ്ട്. ഞാന്‍ ഒരുപാട് പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അദ്ദേഹം ബിജെപിക്കാരനല്ല.
''ഈ സംഭവത്തെക്കുറിച്ച് മുമ്പ് ആരും എന്നോട് പരാതിപ്പെട്ടിട്ടില്ല; മാധ്യമങ്ങള്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് വരെ ഞാന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുറ്റവാളിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഈ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുകയും ഈ കേസില്‍ മുഖ്യമന്ത്രിയുടെ നടപടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു,'' എംഎല്‍എ പറഞ്ഞു. അതേസമയം, പ്രതികള്‍ക്ക് ഏറ്റവും ശക്തമായ ശിക്ഷ നല്‍കണമെന്നും മധ്യപ്രദേശില്‍ ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമല്‍നാഥ് ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.