പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി; ‘വഴി മുടക്കിയ’ പൊലീസുകാരനെ തളളി മാറ്റി

‘നിങ്ങള്‍ക്ക് എങ്ങനെ എന്നെ തടയാന്‍ കഴിയും’ എന്ന് പറഞ്ഞ രാഹുല്‍ ഒരു ഉദ്യോഗസ്ഥനെ തള്ളിമാറ്റി വണ്ടിയിലേക്ക് തിരിച്ചു കയറി

ന്യൂഡൽഹി: മധ്യപ്രദേശ് വെടിവെപ്പിൽ ​കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കാന്‍ എത്തവെ വഴി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ തളളിമാറ്റി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാന്‍- മധ്യപ്രദേശ് അതിര്‍ത്തിയില്‍ വെച്ച് തടയാന്‍ ശ്രമിക്കവെയാണ് ക്ഷുഭിതനായ രാഹുല്‍ വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങിയത്.

‘നിങ്ങള്‍ക്ക് എങ്ങനെ എന്നെ തടയാന്‍ കഴിയും’ എന്ന് പറഞ്ഞ രാഹുല്‍ ഒരു ഉദ്യോഗസ്ഥനെ തള്ളിമാറ്റി വണ്ടിയിലേക്ക് തിരിച്ചു കയറി. പിന്നീട് രാഹുലിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഉദയ്​പൂർ വിമാനത്താവളത്തിൽ നിന്ന്​ കാറിൽ യാത്ര ആരംഭിച്ച രാഹുൽ നാടകീയമായി യാത്ര ​ബൈക്കിലേക്കു മാറ്റി. പിന്നീട്​ കാൽനടയായും യാത്ര തുടർന്നെങ്കിലും പൊലീസ്​ തടയുകയായിരുന്നു.

പൊലീസ് ബാരിക്കേഡുകൾ മറികടന്ന് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ കാരണം കാണിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ പൊലീസ് വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മന്ദ്​സോറിൽ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

എട്ടു ദിവസമായി മന്ദ്​സോറിൽ പ്രക്ഷോഭം നടക്കുകയാണ്​. പ്രക്ഷോഭ സ്​ഥലത്ത്​ ദ്രുതകർമ്മ ​സേനയെ നിയോഗിച്ചിട്ടുണ്ട്​. ഇന്ത്യൻ കർഷകർക്ക്​​ മേൽ വീണ മരണ ശാപമാണ്​ ബി.ജെ.പിയെന്ന്​ കോൺഗ്രസ്​ വാക്​താവ്​ അഭിഷേക്​ സിങ്​വി പറഞ്ഞു. കർഷക പ്രക്ഷോഭം കോൺഗ്രസ്​ ഹൈജാക്ക്​ ചെയ്യുകയാണെന്ന്​ ബിജെപിയും ആരോപിച്ചു.

കാർഷിക ഉത്​പന്നങ്ങൾ താങ്ങുവില നിശ്​ചയിക്കണമെന്നും കാർഷിക വായ്​പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ്​ സമരം നടക്കുന്നത് .സമരക്കാർക്കിടയിലേക്ക്​ നടന്ന ​പൊലീസ്​ വെടി​വെപ്പിൽ അഞ്ചു പേരാണ്​ കൊല്ലപ്പെട്ടത്​.

Read More : മധ്യപ്രദേശ് വെടിവെപ്പ്: സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Video rahul gandhi pushes policeman says how can you stop me

Next Story
സ്വിമ്മിംഗ് പൂളില്‍ മരണത്തോട് മല്ലടിച്ച് പിഞ്ചുകുഞ്ഞ്; മാതാപിതാക്കളെ കുറ്റപ്പെടുത്തി സോഷ്യല്‍മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com