ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത യുവാവ് അപകടത്തിൽപ്പെട്ടു. എക്സ്പ്രസ് ട്രെയിനിന്റെ ജനാലയിൽ തൂങ്ങിക്കിടന്നാണ് യുവാവ് സാഹസം കാട്ടിയത്. കിലോമീറ്റുകളോളം യുവാവ് ജനാലക്കമ്പിയിൽ തൂങ്ങിക്കിടന്നു.

കുറേ സമയം കഴിഞ്ഞപ്പോൾ പിടിവിട്ട യുവാവ് താഴെ വീണു. അപകടത്തിൽപ്പെട്ട യുവാവിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. യുവാവ് തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് അപായ ചങ്ങല വലിക്കാതെ യാത്രക്കാർ മൊബൈലിൽ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. ഇതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

ട്രെയിനിൽ തൂങ്ങിക്കിടന്ന് യുവാക്കൾ സാഹസം കാട്ടി അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ട്രെയിനിൽ ഓടിക്കയറരുതെന്നും തൂങ്ങിക്കിടന്ന് യാത്ര ചെയ്യരുതെന്നും യാത്രക്കാർക്ക് റെയിൽവേ നിർദ്ദേശങ്ങൾ നൽകാറുണ്ട്. പക്ഷേ ഇത് പാലിക്കാതെ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ