scorecardresearch

'കണ്ണ് തുറക്കൂ, ഖുല്‍സൂം' നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വീഡിയോ

അര്‍ബുദ ബാധിതയായ ഭാര്യ ആശുപത്രിക്കിടക്കയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നത്.

അര്‍ബുദ ബാധിതയായ ഭാര്യ ആശുപത്രിക്കിടക്കയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നത്.

author-image
WebDesk
New Update
Nawaz Sharif

ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കാന്‍ ലണ്ടനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ഖുല്‍സൂമിനോട് യാത്ര ചോദിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീഡിയോ വൈറലാകുന്നു. ഇന്നലെയായിരുന്നു ഖുല്‍സൂം അന്തരിച്ചത്. അര്‍ബുദ ബാധിതയായ ഭാര്യ ആശുപത്രിക്കിടക്കയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വന്നത്.

Advertisment

'ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണു തുറക്കൂ ഖുല്‍സൂം...' ഉര്‍ദുവില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വച്ച് ജൂലൈ 12 ന് ചിത്രീകരിച്ച വീഡിയോയാണിത്.

ഖുല്‍സൂം കുറച്ചു സെക്കന്റുകള്‍ കണ്ണു തുറന്ന് തന്നെ നോക്കിയെന്ന് നവാസ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയില്‍ ഖുല്‍സൂമിനെ വിട്ട് പോകേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ദൈവത്തെ ഏല്‍പ്പിച്ചാണ് താന്‍ പോകുന്നതെന്നും ദൈവം ഖുല്‍സൂമിനെ സംരക്ഷിക്കുമെന്നുമായിരുന്നു നവാസ് ഷെരീഫ് അന്നു പങ്കുവച്ച വാക്കുകള്‍.

നവാസ് ഷെരീഫ്, മകള്‍ മറിയം, മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ നിലവില്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്. ഭാര്യയുടെ അന്തിമചടങ്ങില്‍ പങ്കെടുക്കാനായി നവാസ് ഷെരീഫിന് പരോള്‍ ലഭിക്കുമെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നീ നാല് മക്കളാണ് നവാസിനും ഖുല്‍സൂമിനും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം മുതല്‍ ഖുല്‍സൂം ലണ്ടനില്‍ ചികിത്സയിലായിരുന്നു. 1950ല്‍ ലാഹോറിലെ ഒരു കശ്മീരി കുടുംബത്തിലാണ് ഖുല്‍സൂം ജനിച്ചത്. ലാഹോറിലെ മുന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നാണ് ഖുല്‍സൂം ബിരുദം നേടിയത്.

Nawaz Sharif

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: