മുംബൈ: ട്രാഫിക് നിയമം തെറ്റിച്ചതിന് പിടിയിലായ ബൈക്ക് യാത്രക്കാരന്‍ ട്രാഫിക് പൊലീസുകാരനെ കൈയേറ്റം ചെയ്തു. ട്രാഫിക് സിഗ്നല്‍ കണ്ടിട്ടും വണ്ടി നിര്‍ത്താതെ പോയതോടെയാണ് ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ തടഞ്ഞത്. മുംബൈയിലെ വാസൈയില്‍ നടന്നതാണെന്ന് കരുതുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഭാര്യയും കുട്ടിയുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ ട്രാഫിക് പൊലീസുകാരന്‍ തടഞ്ഞത്. കാലു മിത്തല്‍ എന്ന കോണ്‍സ്റ്റബിളാണ് ഇയാളെ തടഞ്ഞത്. പാര്‍വതി ക്രോസിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. താന്‍ ട്രാഫിക് നിയമം ഒന്നും ലംഘിച്ചിട്ടില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞത് പൊലീസുകാരന്‍ എതിര്‍ത്തു. ഉടനെ തന്നെ ഇയാള്‍ പൊലീസുകാരന്റെ മുഖത്ത് അടിക്കുകയായിരുന്നു.

യാത്രക്കാരുടെ സഹായത്തോടെ ഇയാളെ ഉടന്‍ തന്നെ മാണിക്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജോലി തടസ്സപ്പെടുത്തിയതിനും പൊലീസുകാരനെ കൈയേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് വിട്ടയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ