അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ നിന്നും പകര്‍ത്തിയ ‘ഹെഡ്‍ലെസ് ചിക്കന്‍ മോണ്‍സ്റ്റര്‍’ എന്ന് വിളിപ്പേരുളള വിചിത്രജീവിയുടെ ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ സമുദ്ര ഗവേഷകര്‍ പുറത്തുവിട്ടു. സമുദ്രത്തിനടിയില്‍ മാത്രം കാണപ്പെടുന്ന തലയില്ലാത്ത ഇവ സീ കുക്കുമ്പര്‍ എന്ന നാമത്തിലാണ് അറിയപ്പെടുക. എനിപ്നിയാസ്റ്റസ് എക്സീമിയ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം.

ഓസ്ട്രേലിയെയിലെ ശാസ്ത്രഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഇന്നൊവേറ്റീവ് അന്തര്‍ജ്ജല നിരീക്ഷണവാഹിനിയില്‍ പതിഞ്ഞതാണ് തലയില്ലാത്ത ഈ കടല്‍ ജീവി. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണിപ്പോള്‍. പേടിപ്പെടുത്തുന്ന തലയില്ലാത്ത രൂപാകൃതിയും കടും ചുവപ്പുനിറവും ആണ് ഇവക്ക് ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്റര്‍ എന്ന പേര് സമ്പാദിച്ചു നല്‍കിയത്. 2017ല്‍ അന്റാര്‍ട്ടിക്കയിലെ കിഴക്കന്‍ സമുദ്രഅഴകളിലാണ് സീ കുക്കുമ്പറുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ദക്ഷിണ സമുദ്രത്തില്‍ ഇത് ആദ്യമായാണ് ഈ കടല്‍ജീവികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.

മെക്സിക്കന്‍ സമുദ്രത്തില്‍ നേരത്തേ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഒഴുകി നടക്കുന്ന ജീവി കടലിന് അടിയില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും ഗവേഷകര്‍ പുറത്തുവിട്ടു. ലക്ഷക്കണക്കിന് പേരാണ് ഇതുവരെ വീഡിയോ കണ്ടിട്ടുളളത്. കടലിന്റെ ആഴം കുറഞ്ഞ് ഭാഗത്തും 6000 മീറ്റർ ആഴത്തിൽ വരേയും ഇവ വൈവിധ്യത്തോടെ കാണപ്പെടുന്നു. നട്ടെല്ലില്ലാത്ത ഈ ജീവികളെ കൂടാതെ ഇത് വരെ കാണാത്ത മറ്റ് പല ജീവികളും ക്യാമറയില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ