ന്യൂഡല്‍ഹി: പൊലീസുകാരനെ സൈനികര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഡല്‍ഹിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളില്‍ ലാത്തി ഉപയോഗിച്ചാണ് സൈന്യം പൊലീസുകാരനെ അടിക്കുന്നത്. നിയന്ത്രിത പ്രദേശത്ത് പൊലീസുകാരന്‍ കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് സൈന്യം വ്യക്തമാക്കിയതായാണ് വിവരം.

എന്നാല്‍ താന്‍ എവിടേയും അതിക്രമിച്ച് കയറിയിട്ടില്ലെന്നും സൈന്യം തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും പൊലീസുകാരന്‍ വ്യക്തമാക്കി. വെരിഫിക്കേഷന്റെ ഭാഗമായി ഒരു സൈനികനെ കാണാന്‍ പോയതാണ് താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവിടെ വച്ച് സൈന്യവുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

തുടര്‍ന്ന് ചിലര്‍ ഇടപെട്ട് പൊലീസുകാരനെ രക്ഷിച്ചു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook