scorecardresearch
Latest News

ഗണേശ വിഗ്രഹങ്ങൾ എറിഞ്ഞുടച്ച വീഡിയോ വൈറൽ; ബഹ്‌റൈൻ സ്വദേശിനിക്കെതിരെ കേസെടുത്തു

അറബിയിൽ സംസാരിക്കുന്ന സ്ത്രീ “ഇത് ഒരു മുസ്ലീം രാജ്യമാണ്” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം

anesh chaturthi, ganesh chaturthi 2020, ganesh idols broken, bahrain ganesh idols broken, bahrain ganesh idols thrown, woman breaks ganesh idols bahrain

ന്യൂഡൽഹി: ഗണേശ ചതുർത്ഥിക്ക് ദിവസങ്ങൾക്കുമുമ്പ്, മനാമയിലെ ജുഫെയറിലെ ഒരു സൂപ്പർമാർക്കറ്റിൽ നിരവധി ഗണപതി വിഗ്രഹങ്ങൾ തകർത്തതിനും “ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തിയതിനും” 54 കാരിയായ സ്ത്രീക്കെതിരെ ബഹ്‌റൈൻ അധികൃതർ നിയമനടപടി സ്വീകരിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, സെയിൽസ്മാനോട് യുവതി ആക്രോശിച്ചുകൊണ്ട് ഇവർ ഒരു അലമാരയിൽ നിന്ന് വിഗ്രഹങ്ങൾ എടുത്തുയർത്തി ഉയർത്തി തറയിൽ ഇടിച്ചു പൊട്ടിക്കുന്നതായി കാണാം.

Read More: പൊതുമാപ്പ് നീട്ടി യുഎഇ: രാജ്യം വിടാന്‍ 3 മാസത്തെ സാവകാശം

ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജുഫൈറിലെ വ്യാപാര സ്ഥാപനത്തിന് കേടുപാടുകൾ വരുത്തിയതിനും ഒരു വിഭാഗത്തെയും അതിന്റെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനും 54 കാരിയായ ഇവർക്കെതിരെ ക്യാപിറ്റൽ പോലീസ് നിയമ നടപടികൾ സ്വീകരിച്ചു.

അറബിയിൽ സംസാരിക്കുന്ന സ്ത്രീ “ഇത് ഒരു മുസ്ലീം രാജ്യമാണ്” എന്ന് പറയുന്നത് വീഡിയോയിൽ കേൾക്കാം. ബഹ്‌റൈൻ രാജാവിന്റെ ഉപദേഷ്ടാവ് അഹമ്മദ് അൽ ഖലീഫ സംഭവത്തെ അപലപിച്ചു.

13 ലക്ഷം ജനസംഖ്യയിൽ 4,00,000 ആളുകളുള്ള ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പാണ് ഇന്ത്യക്കാർ. 2010 ലെ സെൻസസ് പ്രകാരം ബഹ്‌റൈനിൽ ജനസംഖ്യയുടെ 9.8 ശതമാനം ഹിന്ദുക്കളാണ്.

Read in English: Video of Bahrain woman breaking Ganesha idols goes viral, authorities initiate action

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Video of bahrain woman breaking ganesha idols goes viral authorities initiate action

Best of Express