/indian-express-malayalam/media/media_files/uploads/2017/08/fight.jpg)
സ്ത്രീ സുരക്ഷയെ കുറിച്ച് രാജ്യത്താകമാനം വലിയ തോതിൽ പ്രചാരണം നടക്കുമ്പോഴും അതിന്റെ ഫലം സമൂഹത്തിൽ കാണുന്നില്ലെന്നതാണ് മദ്ധ്യപ്രദേശിൽ നിന്നുള്ള ഈ വീഡിയോ ദൃശ്യം തെളിയിക്കുന്നത്. മദ്ധ്യപ്രദേശിൽ ഇൻഡോർ നഗരത്തിലെ ഒരു ജിമ്മിൽ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ട യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മറുപടിയാണ്.
ജിമ്മിൽ ഒരേ സമയം വ്യായാമം ചെയ്തുകൊണ്ടിരുന്ന ഒരു യുവാവും യുവതിയും തമ്മിലാണ് പ്രശ്നം തുടങ്ങിയത്. പെരുമാറ്റത്തെ കുറിച്ച് യുവതി പരാതിപ്പെട്ടതായാണ് വാാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്. ഉടനടി യുവാവ് യുവതിയുടെ മുഖത്ത് കൈവീശി അടിക്കുന്നത് കാണാം. പിന്നീട് യുവാവിൽ നിന്ന് മുതുകിൽ ചവിട്ടേറ്റ് യുവതി നിലത്ത് വീഴുന്നതും കാണാം.
സംഭവം കണ്ടുനിന്ന രണ്ട് പേർ യുവാവിനെ തടയാനും മറ്റ് രണ്ടുപേർ യുവതിയെ എഴുന്നേൽപ്പിക്കാനും ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. യുവതിയുടെ പരാതിയിൽ പൊലീസ് പുനിത മാളവ്യ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്.
#WATCH Man punches & kicks a woman at a gym in #Indore after she complained about his behavior during workout #MadhyaPradeshpic.twitter.com/eFQWUrMlbz
— ANI (@ANI) August 19, 2017
ഇൻഡോർ പാലസ് കോളനിയിലെ താമസക്കാരിയും സ്കൂൾ അദ്ധ്യാപികയുമാണ് പരാതിക്കാരിയായ യുവതി. എഎൻഐ തങ്ങളുടെ ട്വിറ്റർ പേജിലാണ് ഈ വീഡിയോ പുറത്തുവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.