ബെംഗളൂരു: ഓഫിസിൽ വൈകിയെത്തിന് സർക്കാർ ഉദ്യോഗസ്ഥയ്ക്ക് സഹപ്രവർത്തകന്റെ ക്രൂര മർദനം. കർണാടകയിലെ സിന്തനൂർ സിറ്റി കോർപറേഷനിലെ ജീവനക്കാരിയാണ് സഹപ്രവർത്തകന്റെ മർദനത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ജോലിക്ക് വൈകിയെത്തിയ നസ്റീൻ എന്ന യുവതിയെ ശരണപ്പ എന്ന യുവാവ് ചവിട്ടുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. യുവതിയോട് എന്തോ ചോദിച്ചശേഷം മിനിറ്റുകൾക്കുളളിൽ മർദിക്കുന്നത് വിഡിയോയിൽ കാണാം. അതേസമയം, റമസാൻ നോമ്പ് അനുഷ്ഠിക്കുന്നതിനാലാണ് നസ്റീൻ ഓഫിസിൽ വൈകിയെത്തിയതെന്നാണ് വിവരം.

സംഭവത്തിൽ നസ്റീൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ശരണപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ