ബംഗളൂരുവിലെ ബാനര്‍ഘട്ട ഉദ്യാനത്തില്‍ ഒമ്പത് വയസുളള വെളളക്കടുവയെ ബംഗാള്‍ കടുവകള്‍ ആക്രമിച്ച് കൊന്നു. വഴി തെറ്റി ബംഗാള്‍ കടുവകള്‍ക്ക് അടുത്തെത്തിയ വെളളക്കടുവയാണ് ദാരുണമായി മരിച്ചത്. പരുക്കേറ്റ വെളളക്കടുവയെ ചുറ്റി നില്‍ക്കുന്ന രണ്ട് കടുവകളെ ദൃശ്യത്തില്‍ കാണാന്‍ കഴിയും.

ആക്രമിക്കുന്ന കടുവകളില്‍ നിന്നും പ്രതിരോധത്തിനും വെളളക്കടുവ ശ്രമിക്കുന്നുണ്ട്. ബംഗാള്‍ കടുവകളിലെ നിറഭേദം ഉളളവയാണ് വെളളക്കടുവകള്‍. ജനിക്കുമ്പോഴും അതിനുശേഷവും, വെളുത്ത ജീനില്ലാത്ത സാധാരണ കടുവകളെക്കാളും വലിപ്പമുണ്ടാവാറുണ്ട് വെള്ളക്കടുവകൾക്ക്.

കറുത്ത വരകളുള്ള ബംഗാൾ കടുവകൾ റോയൽ ബംഗാൾ അഥവാ ഇന്ത്യൻ കടുവകൾ എന്നും പൊതുവേ അറിയപ്പെടുന്നു. നിലവിൽ നൂറുകണക്കിനു വെള്ളക്കടുവകൾ പല മൃഗശാലകളിലായുണ്ട്. ഇവയിൽ ഏതാണ്ട് നൂറോളം എണ്ണം ഇന്ത്യയിലാണ്. ഇവയെ ഇണചേർക്കുന്നതിൽ മൃഗശാലകൾക്കു താത്പര്യമുള്ളതിനാൽ വെള്ളക്കടുവകളുടെ സംഖ്യ ഇന്ന് വർദ്ധിച്ചുവരുന്നു. ഇന്ത്യയിലെ നീലഗിരിയിൽ അപൂർവ ഇനം വെള്ളക്കടുവയെ കണ്ടെത്തിയതായി പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ