scorecardresearch

'ധർമ്മ യോദ്ധാക്കളെ' സൃഷ്ടിക്കാൻ ശൗര്യ ജാഗരൺ യാത്രയുമായി വിശ്വഹിന്ദു പരിഷത്ത്

അടുത്ത വർഷം (2024) ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യ ക്ഷേത്രത്തിന്റെ മന്ദിരോദ്ഘാടനത്തിന് മുന്നോടിയായാണ് ഇത് സംഘടിപ്പിക്കുന്നത്

അടുത്ത വർഷം (2024) ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യ ക്ഷേത്രത്തിന്റെ മന്ദിരോദ്ഘാടനത്തിന് മുന്നോടിയായാണ് ഇത് സംഘടിപ്പിക്കുന്നത്

author-image
Deeptiman Tiwary
അപ്‌ഡേറ്റ് ചെയ്‌തു
New Update
hindutva | Vishva Hindu Parishad | BJP | dharma yoddhas

ശൗര്യ ജാഗരൺ യാത്രയുമായി വിശ്വഹിന്ദു പരിഷത്ത്

ഹിന്ദു വിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ 'ധർമ്മ യോദ്ധാക്കൾ' എന്ന മതപോരാളികളുടെ അഥവാ 'ധർമ്മയോദ്ധാ'ക്കളുടെ ഗ്രൂപ്പ് രൂപീകരിക്കാൻ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). സെപ്തംബർ 30നും ഒക്ടോബർ 15നും ഇടയിലായി വിഎച്ച്പി രാജ്യവ്യാപകമായി നടത്തുന്ന 'ശൗര്യ ജാഗരൺ യാത്ര' (ശൗര്യപര്യടനം)യുടെ ഭാഗമായിട്ടാണ് ഈ ഗ്രൂപ്പുകൾക്ക് രൂപം നൽകുന്നത്. ഹിന്ദു ധർമ്മത്തിൽ സമൂഹത്തെ "പുനരുജ്ജീവിപ്പിക്കാനും", "ലൗ ജിഹാദ്, മതപരിവർത്തനം, സനാതന ധർമ്മം" എന്നിവയെക്കുറിച്ച് "അവബോധം" സൃഷ്ടിക്കാനും, മറ്റുള്ളവരുടെ "മതവിരുദ്ധ പ്രവർത്തന"ങ്ങളുടെ മേൽ ശ്രദ്ധചെലുത്താനുമാണ് ഈ യാത്ര.

Advertisment

അടുത്ത വർഷം (2024) ജനുവരിയിൽ നടക്കാനിരിക്കുന്ന അയോധ്യ ക്ഷേത്രത്തിന്റെ മന്ദിരോദ്ഘാടനത്തിന് മുന്നോടിയായാണ് ഇത് സംഘടിപ്പിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിക്ക് അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ റാലിക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്ന് കരുതപ്പെടുന്നു.

മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് വിഎച്ച്പിയുടെ ലക്ഷ്യമെന്ന് വക്താവ് വിനോദ് ബൻസൽ പറഞ്ഞു. "മതവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 'ധർമ്മ യോദ്ധാക്കൾ' എന്ന പേരിൽ ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. മതം മാറ്റം ചെറുക്കുകയും 'ഘർവാപ്പസി' പ്രോത്സാഹിപ്പിക്കുകയുമാണ് ഇവരുടെ പ്രധാന ദൗത്യം. രാജ്യവ്യാപകമായി ഇത് നടപ്പാക്കാനായി ഒരു ബൃഹത് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്," ബൻസാൽ പറഞ്ഞു.

എന്താണ് ''ലവ് ജിഹാദ്"
ഹിന്ദു സ്ത്രീകളെ മുസ്‌ലിം യുവാക്കൾ വിവാഹം ചെയ്യുന്നതിനെയാണ് 'ലവ് ജിഹാദ്' എന്ന പേരിൽ ഹിന്ദുത്വ സംഘടനകൾ ആരോപിക്കാറുള്ളത്. ഇതര മതങ്ങളിലേക്ക് മാറിയ വ്യക്തികളെ തിരികെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനെയാണ് അവർ 'ഘർവാപ്പസി' എന്ന് വിളിക്കാറുള്ളത്.

Advertisment

"ജനങ്ങളെ ബോധവത്ക്കരിക്കുക മാത്രമല്ല, മതവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കാനായി യുവജനങ്ങളുടെ ഗ്രൂപ്പുകളെ വളർത്തിക്കൊണ്ട് വരാൻ കൂടിയാണ് ലക്ഷ്യമിടുന്നത്. യാത്രയിലുടനീളം പൊതുയോഗങ്ങളിൽ വെച്ച് സനാതന ധർമ്മത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കും. ഹിന്ദു ധർമ്മങ്ങൾക്കെതിരെ ഉയർന്നുവരുന്ന "ഹീനമായ പദ്ധതി"കളെക്കുറിച്ച് ഹിന്ദു സമുദായങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താനും, അത്തരം ശക്തികൾക്കെതിരെ പോരാടാനായി അവരെ സജ്ജരാക്കാനും, ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായി മറ്റു വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനുമാണ് ലക്ഷ്യമിടുന്നത്," വി എച്ച് പി വക്താവ് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇടങ്ങളിൽ റാലി മുൻകൂട്ടി നടത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയുടെ സമയത്ത് ഉപയോഗിക്കാനായി രാജ്യത്തെ എല്ലാ വീടുകളിൽ നിന്നും അഞ്ച് മൺചെരാതുകൾ വീതം ശേഖരിക്കാനും വി എച്ച് പി ലക്ഷ്യമിടുന്നുണ്ട്.

സന്യാസിമാരെ പങ്കെടുപ്പിച്ച് പദയാത്ര, രാജ്യവ്യാപകമായി ഗൃഹസന്ദർശന പരിപാടികൾ, ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മതപ്രഭാഷണങ്ങൾ എന്നിവയും ഈ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. "വിശ്വാസത്തിനൊപ്പം അടിയുറച്ച് നിൽക്കാനും മതവിരുദ്ധമായ നീക്കങ്ങൾക്കെതിരെയും സന്യാസിമാർ മുന്നറിയിപ്പ് നൽകു"മെന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി വി എച്ച് പി പൊതുവേദികളിൽ വലിയ എൽഇഡി സ്ക്രീനുകളിൽ തത്സമയ സംപ്രേഷണം നടത്തും. ഈ സമയത്ത് തന്നെ വിശ്വാസികൾക്കായി ആരാധനകൾ സംഘടിപ്പിക്കും. ചടങ്ങ് നേരിൽ വീക്ഷിക്കാൻ അയോദ്ധ്യയിലേക്ക് വിശിഷ്ട വ്യക്തിത്വങ്ങളെ ക്ഷണിക്കും. ശ്രീരാമ ക്ഷേത്രത്തിനായി സംഭാവന നൽകിയ 62 കോടി ജനങ്ങളുമായി വീണ്ടും ബന്ധം പുതുക്കാനാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്," ബന്‍സല്‍ പറഞ്ഞു.

"രാമജന്മഭൂമി മൂവ്മെന്റിന്റെ ഭാഗമായിരുന്നവരെയും നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെയും ആദരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്. ക്ഷേത്ര നിർമാണത്തിനായി ത്യാഗങ്ങൾ അനുഭവിച്ചവരെയും അനുസ്മരിക്കും," ബൻസൽ പറഞ്ഞു.

Bjp Vhp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: