ലക്‌നൗ: വർഗീയ പ്രസംഗങ്ങൾക്ക് പേരുകേട്ട വിഎച്ച്പി നേതാവാണ് സാധ്വി പ്രാചി. തന്രെ പ്രസംഗങ്ങളിൽ മുസ്‌ലിമുകളെ കടന്നാക്രമിക്കുകയാണ് സാധ്വി പ്രാചിയുടെ സ്ഥിരം അജണ്ട. ഇപ്പോഴിതാ മറ്റൊരു വിവാദ പ്രസംഗവുമായി സാധ്വി പ്രാചി രംഗത്ത് വന്നിരിക്കുകയാണ്. മുത്തലാഖ് വിഷയത്തെ പരമാർശിച്ച പ്രസംഗമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മുസ്‌ലിം സ്ത്രീകൾ മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷൻമാരോട് ഐ ലവ് യു പറയാനാണ് സാധ്വിയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മൊറാദാബാദിൽ നടന്ന പ്രസംഗത്തിലായിരുന്നു സാധ്വിയുടെ വിവാദ പരാമർശം.

മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം സഹോദരിമാരോട് താന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ആദ്യം നിങ്ങള്‍ ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കണം. ഞങ്ങളുടെ ഹിന്ദു കുട്ടികള്‍ നിങ്ങളെ സ്വീകരിക്കുന്നതിന് തയ്യാറാണ്. അവരോട് ഐ ലവ് യു പറയുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടതെന്നും സാധ്വി പറഞ്ഞു.

ഉത്തർപ്രദേശിൽ സമാധാനം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അയോധ്യയിൽ രാമക്ഷേത്രം മാത്രമേ പണിയൂ എന്ന ഫത്‌വ പുറപ്പെടുവിക്കാൻ മുസ്‌ലിം മത പുരോഹിതന്മാർ തയാറാകണമെന്നും സാധ്വി പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത സമാജ്‌വാദി പാർട്ടിയുടെ ഇപ്പോഴത്ത അവസ്ഥ കണ്ടില്ലേയെന്നും സാധ്വി പ്രാചി ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ