scorecardresearch

പ്രമുഖ മാധ്യമപ്രവർത്തകൻ സർ മാർക്ക് ടള്ളി അന്തരിച്ചു

മാധ്യമരംഗത്തെയും സാഹിത്യരംഗത്തെയും സംഭാവനകൾ പരിഗണിച്ച് 2002-ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചിരുന്നു

മാധ്യമരംഗത്തെയും സാഹിത്യരംഗത്തെയും സംഭാവനകൾ പരിഗണിച്ച് 2002-ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചിരുന്നു

author-image
WebDesk
New Update
Mark tully

മാർക്ക് ടള്ളി

ന്യൂഡൽഹി: ബിബിസിയുടെ മുൻ ഇന്ത്യ ബ്യൂറോ ചീഫും പ്രശസ്ത എഴുത്തുകാരനുമായ സർ മാർക്ക് ടള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ന്യൂഡൽഹിയിലെ സാകേതിലുള്ള മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുതിർന്ന മാധ്യമപ്രവർത്തകനുമായ സതീഷ് ജേക്കബ് അറിയിച്ചു.

Advertisment

Also Read:റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിലക്ക്: പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതർ

ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളെ ലോകത്തിന് മുന്നിൽ എത്തിച്ചവരിൽ പ്രമുഖനായിരുന്നു മാർക്ക് ടള്ളി. 22 വർഷത്തോളം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

Also Read:റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിൽ മാംസാഹാര വിലക്ക്: പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിൻവലിച്ച് അധികൃതർ

1935 ഒക്ടോബർ 24-ന് കൊൽക്കത്തയിലാണ് അദ്ദേഹം ജനിച്ചത്. ബിബിസി റേഡിയോ 4-ലെ സംതിങ് അണ്ടർസ്റ്റുഡ് എന്ന പരിപാടിയുടെ അവതാരകനായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മാധ്യമരംഗത്തെയും സാഹിത്യരംഗത്തെയും സംഭാവനകൾ പരിഗണിച്ച് 2002-ൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് സർ പദവി  നൽകി ആദരിച്ചു. 2005-ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതിയും നൽകിയിരുന്നു.

Also Read:റിപ്പബ്ലിക് ദിനത്തിൽ ഒഡിഷയിൽ മത്സ്യ-മാംസ വിൽപ്പനയ്ക്ക്‌ നിരോധനം;നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

നോ ഫുൾ സ്റ്റോപ്‌സ് ഇൻ ഇന്ത്യ (, 'ഇന്ത്യ ഇൻ സ്ലോ മോഷൻ, ദി ഹാർട്ട് ഓഫ് ഇന്ത്യ തുടങ്ങി ഇന്ത്യയെക്കുറിച്ച് നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു യുഗത്തിനാണ് മാർക്ക് ടള്ളിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Read More: യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിൽ; റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളാകും

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: