ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആർ.കെ.ധവാന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ദിരയുടെ വിശ്വസ്ഥനായിരുന്നു ആര്‍‌.കെ.ധവാന്‍. ഇന്ദിരാഗാന്ധി വധത്തിലെ ദൃക്‌സാക്ഷി കൂടിയായിരുന്നു ധവാന്‍. മുൻ കേന്ദ്രമന്ത്രിയായ രജീന്ദർ കുമാർ ധവാൻ എന്ന ആർ.കെ.ധവാൻ ഡൽഹിയിലെ ബിഎൽ കപൂർ​ ആശുപത്രിയിൽ​ വച്ചാണ് നിര്യാതനായത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ​  പ്രവേശിപ്പിച്ചത്. 1962ൽ ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് അസിസ്റ്റന്റ് ആയിട്ടായിരുന്നു തുടക്കം. 1984 ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത് വരെ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു ആർ.കെ.ധവാൻ.

ഇന്ദിരാഗാന്ധിയുടെ കാലത്ത് 1975-77 കാലയളവിൽ അടിയന്തരാവസ്ഥ നടപ്പിലാക്കിയപ്പോൾ പ്രധാനമന്ത്രിയുടെ അടുപ്പമുളള കേന്ദ്രങ്ങളിലെ താക്കോൽ സ്ഥാനത്തിരുന്നവരിൽ അംബികാ സോണിക്കും കമൽനാഥിനുമൊപ്പം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ധവാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook