അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ധ​വ​ള​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വെ​ന്ന പേ​രി​ല്‍ വി​ഖ്യാ​ത​നാ​യ മ​ല​യാ​ളി ഡോ.​വ​ര്‍​ഗീ​സ് കു​ര്യ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ഗു​ജ​റാ​ത്ത് മു​ൻ മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ദി​ലീ​പ് സ​ൻ​ഗാ​നി രം​ഗ​ത്ത്. അ​മു​ലി​ൽ​നി​ന്ന് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി ക്രി​സ്ത്യ​ൻ മി​ഷ​ന​റി​കള്‍ക്ക് വ​ർ​ഗീ​സ് കു​ര്യ​ൻ ഫ​ണ്ട് ന​ൽ​കി​യി​രു​ന്ന​താ​യി സന്‍ഗാനി പറഞ്ഞു.

ശ​നി​യാ​ഴ്ച അം​മ്രേ​ലി​യി​ൽ വ​ർ​ഗീ​സ് കു​ര്യ​നെ അനുസ്മരിച്ച് അമൂല്‍ നടത്തിയ മോട്ടോര്‍സൈക്കിള്‍ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘അ​മു​ലി​ന്‍റെ സ്ഥാ​പ​ക​ൻ ത്രി​ഭു​വ​ൻദാ​സ് പ​ട്ടേ​ലാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യം ത്രി​ഭു​വ​ൻദാ​സ് പ​ട്ടേ​ലി​നെ അ​റി​യു​മോ? ഗു​ജ​റാ​ത്തി​ലെ ക​ർ​ഷ​ക​രു​ടേ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടേ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ൽ​നി​ന്നാ​ണ് അ​മു​ൽ പ​ണം ഉ​ണ്ടാ​ക്കി​യ​ത്. ഇ​ത് തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു,’ ബിജെപി നേതാവ് പറഞ്ഞു.

2007 മുതല്‍ 2012 വരെ ഗുജറാത്ത് മന്ത്രിസഭയില്‍ കാര്‍ഷിക വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. നി​ല​വി​ൽ ഗു​ജ​റാ​ത്ത് സ്റ്റേ​റ്റ് കോ​ർ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​നും ദേ​ശീ​യ കാ​ർ​ഷി​ക സ​ഹ​ക​ര​ണ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​ണ് അ​ദ്ദേ​ഹം. ‘കുര്യന്‍ അമൂലിനെ നയിച്ചപ്പോള്‍ അദ്ദേഹം ക്രിസ്ത്യന്‍ മിഷണറികള്‍ക്ക് പണം നല്‍കി. അമൂലിന്റെ രേഖകളില്‍ നിന്ന് ഈ വിവരങ്ങള്‍ ലഭിക്കും. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഈ പ്രശ്നം ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇത് രാജ്യം മൊത്തം പാട്ടാക്കുന്നത് കൊണ്ട് മിണ്ടാതിരിക്കാനാണ് ഉപദേശം ലഭിച്ചത്,’ സന്‍ഗാനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook