/indian-express-malayalam/media/media_files/2026/01/03/venizela-us-tensions-2026-01-03-16-35-07.jpg)
Venezuela US Tension Updates (Pic: X@MarioNawfal)
Venezuela US Tension Updates: കാരക്കാസ്/വാഷിംഗ്ടൺ: വെനസ്വേലയിൽ അപ്രതീക്ഷിത സൈനിക നീക്കം നടത്തി അമേരിക്ക. തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സേന പിടികൂടി. മഡുറോയെയും പത്‌നിയെയും വെനസ്വേലയിൽ നിന്നും മാറ്റിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു.
യുഎസ് സ്‌പെഷ്യൽ ഫോഴ്‌സായ ഡെൽറ്റ ഫോഴ്‌സ് ആണ് നിക്കോളാസ് മഡുറോയെ പിടികൂടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതൊരു അത്യുഗ്രൻ ഓപ്പറേഷൻ ആയിരുന്നുവെന്നും കൃത്യമായ പ്ലാനിംഗിലൂടെയാണ് ഇത് സാധ്യമാക്കിയതെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്.
ശനിയാഴ്ച പുലർച്ചെയോടെയാണ് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ വൻ സ്‌ഫോടനങ്ങൾ ഉണ്ടായത്. നഗരത്തിലെ പ്രധാന സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം. ഫ്യൂർട്ടെ ടിയുണ സൈനിക താവളം, ലാ കാർലോട്ട എയർബേസ് തുടങ്ങിയ ഇടങ്ങളിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ
ആക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് അമേരിക്കയുടെ 'സാമ്രാജ്യത്വ അധിനിവേശമാണെന്ന്' വെനസ്വേലൻ സർക്കാർ കുറ്റപ്പെടുത്തി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ നടപടിയെ റഷ്യയും ഇറാനും ശക്തമായി അപലപിച്ചു. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അതേസമയം, സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് സ്‌പെയിൻ അറിയിച്ചു. ദക്ഷിണ കൊറിയ തങ്ങളുടെ പൗരന്മാരോട് വെനസ്വേല വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ വെനസ്വേലൻ വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.നിലവിൽ വെനസ്വേലയുടെ ഭരണം ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വർഷങ്ങളായി മഡുറോ സർക്കാരിനെ പുറത്താക്കാൻ അമേരിക്ക സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സൈനിക നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us