scorecardresearch

'ഇപ്പോഴും വെനിസ്വേലൻ പ്രസിഡന്റ്, തന്നെ തട്ടിക്കൊണ്ടുവന്നത്'; യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് നിക്കോളാസ് മഡുറോ

കോടതിയിൽ ഹാജരാക്കിയപ്പോൾ "ഞാൻ നിരപരാധിയാണ്... ഞാൻ ഒരു മാന്യനായ മനുഷ്യനാണ്" എന്ന് സ്പാനിഷ് ഭാഷയിൽ മഡുറോ പറഞ്ഞു

കോടതിയിൽ ഹാജരാക്കിയപ്പോൾ "ഞാൻ നിരപരാധിയാണ്... ഞാൻ ഒരു മാന്യനായ മനുഷ്യനാണ്" എന്ന് സ്പാനിഷ് ഭാഷയിൽ മഡുറോ പറഞ്ഞു

author-image
WebDesk
New Update
Nicolas Maduro

ചിത്രം: എക്സ്

ന്യൂയോർക്ക്: തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും താൻ ഇപ്പോഴും വെനിസ്വേലയുടെ ഭരണഘടനാപരമായ പ്രസിഡന്റാണെന്നും നിക്കോളാസ് മഡുറോ യുഎസ് കോടതിയിൽ. അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടി ന്യൂയോർക്കിലെത്തിച്ച മഡുറോ, മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുറ്റം നിഷേധിച്ചത്. ലഹരി ഭീകരവാദം, ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ട്രംപ് ഭരണകൂടം മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ "ഞാൻ നിരപരാധിയാണ്... ഞാൻ ഒരു മാന്യനായ മനുഷ്യനാണ്" എന്ന് സ്പാനിഷ് ഭാഷയിൽ മഡുറോ പ്രതികരിച്ചു. ജനുവരി 3-ന് ശനിയാഴ്ച പുലർച്ചെ കാരക്കാസിലെ തന്റെ വീട്ടിൽ നിന്ന് തന്നെ 'തട്ടിക്കൊണ്ടുപോയതാ'ണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. എന്നാൽ മഡുറോയുടെ വാദങ്ങൾ തടഞ്ഞ ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റൈൻ, ഇത് കേവലം പ്രാഥമിക നടപടികൾ മാത്രമാണെന്നും വാദങ്ങൾ പിന്നീട് കേൾക്കാമെന്നും വ്യക്തമാക്കി.

Also Read: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വസതിക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും തങ്ങൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയിൽ നിഷേധിച്ചിട്ടുണ്ട്. ജയിൽ വസ്ത്രം ധരിപ്പിച്ചായിരുന്നു മഡുറോയെ കോടതിയിൽ ഹാജരാക്കിയത്. താൻ വെനിസ്വേലയുടെ നിയമാനുസൃതമായ പ്രസിഡന്റാണെന്നും വിദേശ മണ്ണിൽ വെച്ച് തന്നെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹതം വാദിച്ചു. മഡുറോയുടെ അഭിഭാഷകൻ അദ്ദേഹത്തെ പിടികൂടിയ രീതിയും കോടതിയിൽ ചോദ്യം ചെയ്തു.

Also Read: കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

മെക്സിക്കോയിലെ സിനലോവ കാർട്ടൽ ഉൾപ്പെടെയുള്ള വമ്പൻ ലഹരിമരുന്ന് സംഘങ്ങളുമായി ചേർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മഡുറോയും സംഘവും പ്രവർത്തിക്കുന്നുണ്ടെന്നാണ് അമേരിക്കൻ പ്രോസിക്യൂഷൻ ആരോപിക്കുന്നത്. വെനിസ്വേലയിലെ ഔദ്യോഗിക സംവിധാനങ്ങളെ ലഹരിമരുന്ന് കടത്തിനുള്ള മാർഗ്ഗമായി ഉപയോഗിച്ചെന്നും ഇവർ ആരോപിക്കുന്നു. കേസിലെ അടുത്ത വാദം മാർച്ച് 17 ന് നടക്കും.

Also Read: 'ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാം'; ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്

മഡുറോയുടെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റായിരുന്ന ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. തുടക്കത്തിൽ അമേരിക്കയെ വിമർശിച്ച റോഡ്രിഗസ്, പിന്നീട് വാഷിംഗ്ടണുമായി സഹകരിക്കാൻ തയ്യാറാണെന്ന് സൂചന നൽകി. എന്നാൽ വെനിസ്വേലയുടെ എണ്ണ സമ്പത്തിന് മേൽ നിയന്ത്രണം ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന ആരോപണം റഷ്യയും ചൈനയും ഉയർത്തിയിട്ടുണ്ട്. യുഎൻ രക്ഷാസമിതി ഈ വിഷയത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് മഡുറോയുടെ അറസ്റ്റ് വഴിതെളിച്ചിരിക്കുന്നത്.

Read More: വെനസ്വേലൻ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന; യുഎസ് ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

Donald Trump Court Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: