ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മിഷനെ അവഹേളിച്ച് ബി.ജെ.പി. നേതാാവും എം.പി.യുമായ വരുണ്‍ ഗാന്ധി രംഗത്ത്. തിരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്ക് യഥാസമയം സമര്‍പ്പിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ അംഗീകാരംപോലും റദ്ദാക്കാന്‍ കഴിയാത്ത കമ്മിഷന്‍ ‘പല്ലുപോയ കടുവ’യാണെന്ന് വരുണ്‍ കുറ്റപ്പെടുത്തി. ബി.ജെ.പി.യെ സഹായിക്കാനാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാത്തതെന്ന ആരോപണം ഉയരുന്പോഴാണ് വരുൺ കമ്മീഷനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

‘ഭരണഘടനയിലെ 324-ാം വകുപ്പുപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷനാണ് തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. എന്നാല്‍, അവരത് ചെയ്യുന്നുണ്ടോ? യഥാസമയത്ത് കണക്ക് സമര്‍പ്പിക്കാത്ത പി.എ. സാങ്മയുടെ എന്‍.പി.പി.യുടെ അംഗീകാരം മാത്രമാണ് കമ്മിഷന്‍ റദ്ദാക്കിയത്. എന്നാല്‍, അന്നുതന്നെ കണക്ക് സമര്‍പ്പിച്ച ആ പാര്‍ട്ടിയുടെ അംഗീകാരം കമ്മിഷന്‍ തിരികെനല്‍കുകയും ചെയ്തു.’ -ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ വരുണ്‍ പറഞ്ഞു.

ഇതിനിടെ റോഹിംഗ്യന്‍ വിഷയത്തിലെ നിലപാട് വരുണ്‍ ആവര്‍ത്തിച്ചു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മനുഷ്യത്വത്തിന്റെ പേരില്‍ അഭയകേന്ദ്രമൊരുക്കണമെന്നും അവര്‍ രാജ്യത്തിന് സുരക്ഷാഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കുമെതിരല്ല തന്റെ നിലപാടെന്നും മനുഷ്യത്വപരം മാത്രമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ