scorecardresearch

വാരണാസി സ്‌ഫോടനക്കേസ്: മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

2006 ല്‍ നടന്ന സ്ഫോടനത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്

2006 ല്‍ നടന്ന സ്ഫോടനത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്

author-image
WebDesk
New Update
Varanasi Blast Case

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാരണാസി സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായ വാലിയുള്ള ഖാന് വധശിക്ഷയും ജീവപര്യന്തം തടവും വിധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗാസിയാബാദ് കോടതിയുടേതാണ് വിധി.

Advertisment

വാരണാസിയെ നടുക്കിയ ബോംബ് സ്‌ഫോടനങ്ങൾക്ക് പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് വാലിയുള്ള കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. രണ്ട് കേസുകളില്‍ വാലിയുള്ള കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, അംഗഭംഗം വരുത്തൽ തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ചുമത്തിയ രണ്ട് കേസുകളിൽ വലിയുള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ പ്രതിയെ വെറുതെ വിടുകയും ചെയ്തു.

Advertisment

2006 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സങ്കത് മോചന്‍ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമായിരുന്നു സ്ഫോടനം ഉണ്ടായത്. 20 പേരുടെ ജീവന്‍ നഷ്ടമായപ്പോള്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read: പ്രവാചകനെതിരായ പരാമര്‍ശം ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനമില്ലാതാക്കി: രാഹുല്‍ ഗാന്ധി

Blast Varanasi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: