ന്യൂഡല്‍ഹി: ലോക്സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും വിവാദങ്ങള്‍ കളംനിറഞ്ഞു. ബിജെപി എംപിമാരുടെ ‘ജയ് ശ്രീറാം’ വിളികളും ‘വന്ദേമാതരം’ വിളികളും പ്രതിപക്ഷ എംപിമാര്‍ ചെറുക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്താണ് ബിജെപി എംപിമാര്‍ ‘ജയ് ശ്രീറാം’ വിളികള്‍ നടത്തിയത്.
Read Also: ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; മറുപടിയായി ‘അള്ളാഹു അക്ബര്‍’ വിളിച്ച് ഒവൈസി
ബിജെപി എംപിമാരുടെ വന്ദേമാതരം വിളികള്‍ക്കെതിരെ സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന് ബര്‍ഗ് രംഗത്തെത്തിയത് വലിയ വിവാദമായി. വന്ദേമാതരം വിളിക്കാന്‍ തനിക്ക് പറ്റില്ലെന്നായിരുന്നു ഷഫീഖുര്‍ റഹ്മാന് ലോക്സഭയില്‍ പറഞ്ഞത്. വന്ദേമാതരം ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നും അത് പിന്തുടരാന് സാധിക്കില്ലെന്നും ഷഫീഖുര്‍ പറഞ്ഞു. ‘ഇന്ത്യന്‍ ഭരണഘടന സിന്ദാബാന്ദ്’ എന്നും ഷഫീഖുര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ബിജെപി എംപിമാരെ പ്രകോപിപ്പിച്ചു. അവര്‍ വീണ്ടും ഷഫീഖുറിനെതിരെ ‘ജയ് ശ്രീറാം’ വിളികളും ‘വന്ദേമാതരം’ വിളികളും നടത്തി.
#WATCH: Slogans of Vande Mataram raised in Lok Sabha after Samajwadi Party’s MP Shafiqur Rahman Barq says, “Jahan tak Vande Mataram ka taaluq hai, it is against Islam we cannot follow it” after concluding his oath. pic.twitter.com/8Sugg8u8ah
— ANI (@ANI) June 18, 2019
ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്നുള്ള എംപിയാണ് ഷഫീഖുര്‍ റഹ്മാന്. 2013ല്‍ ലോക്സഭയില്‍ വന്ദേ മാതരം പ്ലേ ചെയ്തപ്പോള്‍ അന്ന് സംഭാലില്‍ നിന്നുള്ള ബി.എസ്.പി എംപിയായിരുന്ന ഷഫീഖുര്‍ റഹ്മാന് പ്രതിഷേധിച്ച് സഭ വിട്ടിരുന്നു.
‘ജയ് ശ്രീറാം’ വിളികൾക്ക് പകരം ‘അള്ളാഹു അക്ബർ’
17-ാം ലോക്സഭയുടെ ആദ്യ സമ്മേളനം രണ്ടാം ദിവസം പിന്നിട്ടു. ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളിച്ചത് വിവാദമായി.
Read Also: സത്യപ്രതിജ്ഞ ചെയ്തെങ്കിലും രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി, വീഡിയോ
സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയെ ക്ഷണിച്ചതും ബിജെപി എംപിമാര്‍ ‘ജയ് ശ്രീറാം’ വിളികള്‍ ആരംഭിച്ചു. ജയ് ശ്രീറാമിനെ പുറമേ ‘വന്ദേമാതരം’ വിളികളും ബിജെപി എംപിമാര്‍ നടത്തി. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ഒവൈസി നേരിട്ടത്. സത്യപ്രതിജ്ഞയ്ക്കായി നടന്നുവരുമ്പോള്‍ ‘കൂടുതല്‍ ഉച്ചത്തില്‍ ജയ് വിളിക്കൂ’ എന്ന് ബിജെപി എംപിമാരോട് ഒവൈസി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഒവൈസി സത്യപ്രതിജ്ഞ ആരംഭിക്കും വരെ ബിജെപി എംപിമാര്‍ ജയ് വിളികള്‍ തുടര്‍ന്നു.
Read Also: രാഹുലിനെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിക്ക് നിര്‍ത്താതെ കൈയ്യടിച്ച് നരേന്ദ്ര മോദി
പിന്നീട് രംഗം ശാന്തമായ ശേഷമാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞ വാചകം ചൊല്ലി തീര്‍ന്നതും ബിജെപി എംപിമാരുടെ ‘ജയ് ശ്രീറാം’ വിളികള്‍ക്കും ‘വന്ദേമാതരം’ വിളികള്‍ക്കും മറുപടി നല്‍കാനും ഒവൈസി മറന്നില്ല. സത്യപ്രതിജ്ഞ വാചകം പൂര്‍ത്തിയാക്കിയ ശേഷം ‘ജയ് ഭീം, ജയ് ഭീം, തക്ബീര്‍ അള്ളാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്ന് കൂടി ഒവൈസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒവൈസി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ചില ബിജെപി എംപിമാര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook