ന്യൂഡൽഹി: വിദേശത്തു കുടുങ്ങികിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിനു ഇന്നു തുടക്കം. നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് ഇന്ത്യയിൽ നിന്ന് മൂന്നാം ഘട്ടത്തിൽ ഉള്ളത്. 76 സർവീസുകൾ കേരളത്തിലേക്ക്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ഇനിയും വർധിക്കും. കർശന പരിശോധനകൾക്ക് ശേഷമാണ് പ്രവാസികൾക്ക് ക്വാറന്റെെൻ അനുവദിക്കുക. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക ക്വാറന്റെെൻ സൗകര്യമുണ്ടായിരിക്കും.

അതേസമയം, ജൂലൈ ഒന്നോടെ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോൾ തിരികെ കൊണ്ടുവരാനാകുന്നത് ആകെ രജിസ്റ്റർ ചെയ്‌തവരിൽ 45 ശതമാനത്തോളം പേരെ മാത്രമാണ്. ചാർട്ടേഡ് വിമാനങ്ങളിലെ നിരക്ക് വർധനയും കൂടുതൽ സ്വകാര്യ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗമാക്കാത്തതും പ്രവാസികളുടെ മടക്കത്തിന് പ്രതിസന്ധിയാകുന്നുണ്ട്.

Read Also: Horoscope Today June 11, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇതുവരെ എഴുപതിനായിരത്തോളം ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ആഭ്യന്തര വിമാന സർവീസ് തുടങ്ങി ഇതുവരെ എട്ട് ലക്ഷം പേർ യാത്ര ചെയ്‌തതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തിരിച്ചെത്തിയവർ

വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് ഇതുവരെ തിരിച്ചെത്തിയത്. എയര്‍പോര്‍ട്ട് വഴി- 53,545 സീപോര്‍ട്ട് വഴി- 1621 ചെക്ക് പോസ്റ്റ് വഴി- 1,28,732 റെയില്‍വേ വഴി- 23,296

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook