scorecardresearch

വന്ദേ ഭാരത് സ്ലീപ്പർ; ടിക്കറ്റ് റദ്ദാക്കാൻ വൈകിയാൽ മുഴുവൻ തുകയും നഷ്ടപ്പെടും

Vande Bharat Sleeper cancellation rules: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും ഇനി മുതൽ ലഭിക്കില്ല

Vande Bharat Sleeper cancellation rules: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും ഇനി മുതൽ ലഭിക്കില്ല

author-image
WebDesk
New Update
Vande Bharat Sleeper Train Launch

ഫയൽ ഫൊട്ടോ

Vande Bharat Sleeper cancellation rules: ഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് റദ്ദാക്കൽ (ക്യാൻസലേഷൻ), റീഫണ്ട് നിയമങ്ങളിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്, ടിക്കറ്റ് റദ്ദാക്കാൻ വൈകുന്നവർക്ക് ഇനി മുതൽ തുക റീഫണ്ട് ലഭിക്കുന്നതിന് അർഹതയില്ല. കഴിഞ്ഞ ദിവസമാണ് റെയിൽ‌വേ മന്ത്രാലയം 2015 ലെ റെയിൽ‌വേ പാസഞ്ചേഴ്സ് (ടിക്കറ്റ് റദ്ദാക്കലും നിരക്ക് റീഫണ്ടും) നിയമങ്ങളിൽ ഭേദഗതി പ്രഖ്യാപിച്ചത്.

Advertisment

വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിന്റെ കൺഫേം ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിൽ കൂടുതൽ സമയം ബാക്കിയുള്ളപ്പോൾ റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് തുകയുടെ 25 ശതമാനം റദ്ദാക്കൽ ഫീസായി ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 50 ശതമാനം നഷ്ടപ്പെടും. ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുമ്പ് മാത്രമാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ യാതൊരുവിധ റീഫണ്ടും ഇനി മുതൽ ലഭിക്കില്ല. അതായത് മുഴുവൻ തുകയും യാത്രക്കാരന് നഷ്ടമാകും.

Also Read: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് യാത്രാസമയത്തിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ ലാഭിക്കാൻ ഇതിലൂടെ സാധിക്കും.

Also Read: കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; തിരച്ചിൽ ശക്തമാക്കി

ആകെ 16 കോച്ചുകളാണുള്ളത്. ഇതിൽ 11 എസി ത്രീ-ടയർ കോച്ചുകളും, 4 എസി ടു-ടയർ കോച്ചുകളും, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണുള്ളത്. ആകെ 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'കവച്' ട്രെയിൻ സുരക്ഷാ സംവിധാനം ഈ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദ മലിനീകരണം കുറയ്ക്കുന്ന സാങ്കേതികവിദ്യ, ആധുനിക സസ്പെൻഷൻ സംവിധാനം എന്നിവയും ഇവയുടെ പ്രത്യേകതയാണ്. യാത്രക്കാർക്ക് പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും. 

Read More: തമിഴ്നാട് 2026: കരുത്ത് കാട്ടാൻ ഡിഎംകെ, തന്ത്രങ്ങളുമായി എഐഎഡിഎംകെ-ബിജെപി സഖ്യം, വെല്ലുവിളിയായി വിജയ്

Train Vande Bharat Express Indian Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: