കോഴിക്കോട്: 2600ലധികം കിലോമീറ്റർ താണ്ടി ദുബായ് നഗരത്തിൽ നിന്ന് 182 പ്രവാസി മലയാളികൾ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും ആശുപത്രികളുമായി രണ്ടാഴ്ച നീളുന്ന നിരീക്ഷണത്തിലേക്ക് അവർ പോവുകയാണ്.

vandebharat covid-19 evacuation

കോഴിക്കോട് ലാൻഡ് ചെയ്ത വിമാനം

യുഎഇയിൽ നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്തത്. ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങി. അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്. പിറകേ രണ്ടാം വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

vandebharat covid-19 evacuation

വിമാനത്താവളത്തിൽ ഡ്യൂട്ടിയിലെത്തിയ പൊലീസുകാർക്കുള്ള പരിശീലനം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവള ജീവനക്കാർ, ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലന ക്ലാസ് നൽകിയിരുന്നു.

vandebharat covid-19 evacuation

കെഎസ്ആർടിസി ജിവനക്കാർക്കുള്ള പരിശീലനം

ദുബായിൽ നിന്നുള്ള വിമാനം രാത്രി 10.32ഓടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി. 77 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളിലേയ്ക്കാണ് പ്രവാസി സംഘം വിമാനത്തില്‍ നിന്ന് ഇറങ്ങിയത്.

vandebharat covid-19 evacuation

എയ്റോ ബ്രിഡ്ജിൽ നിന്ന് പുറത്തേക്ക്

പ്രത്യേക ഗ്രൂപ്പുകളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. 10.44 ന് ആദ്യ യാത്രക്കാരുടെ സംഘം പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കി.

vandebharat covid-19 evacuation

ശരീര താപനിലാ പരിശോധന

ശരീര താപനില പരിശോധിക്കുന്ന തെര്‍മല്‍ സ്‌കാനിംഗാണ് ആരോഗ്യ വിദഗ്ധര്‍ നടത്തിയത്. ഇതിനായി ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരടങ്ങുന്ന നാല് പ്രത്യേക ടീമുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പിറകെ മറ്റുളള ഗ്രൂപ്പുകളും പുറത്തിറങ്ങി.

vandebharat covid-19 evacuation

ശരീര താപനിലാ പരിശോധന

ആരോഗ്യ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവത്ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും കൃത്യമായ വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.

vandebharat covid-19 evacuation

എമിഗ്രേഷൻ ക്ലിയറൻസിനായുള്ള പരിശോധന

വിവര ശേഖരണത്തിന് 10, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് 15, കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് എന്നിങ്ങനെയാണ് വിമാനത്താവളത്തിനകത്ത് കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നത്.

പൊലീസുകാർ വിമാനത്താവള ഡ്യൂട്ടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ സംഘങ്ങൾ കോവിഡ് കെയര്‍ സെന്ററിലേയ്ക്ക് പുറപ്പെട്ടു.മലപ്പുറം ജില്ലക്കാരായ 20 പേരുടെ സംഘവുമായി ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലേയ്ക്ക് യാത്ര തിരിച്ചു.

vandebharat covid-19 evacuation

വിമാനത്താവളത്തിൽ നിർത്തിയിട്ട ആംബുലൻസുകൾ

ദുബായില്‍ നിന്ന് ആരോഗ്യ ജാഗ്രത പാലിച്ചെത്തിയ സംഘത്തെ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടി.ജി. ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook