scorecardresearch

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ

അസമിലും ഛത്തീസ്‌ഗഢിലും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വലതുപക്ഷ സംഘടനകൾ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

അസമിലും ഛത്തീസ്‌ഗഢിലും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വലതുപക്ഷ സംഘടനകൾ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

author-image
WebDesk
New Update
mizoram cm

ലാൽദുഹോമ

ഗുവാഹത്തി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടന്ന അക്രമ സംഭവങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ. സാഹോദര്യം, മതേതരത്വം, മതസ്വാതന്ത്ര്യം എന്നീ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

അസമിലും ഛത്തീസ്‌ഗഢിലും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വലതുപക്ഷ സംഘടനകൾ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read:ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ സുപ്രീം കോടതി ഇടപെടൽ; പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു

"രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഇത്തരം സംഭവങ്ങൾ നമ്മുടെ ഭരണഘടനാ മൂല്യങ്ങളായ സാഹോദര്യത്തിനും മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനും നിരക്കാത്തതാണ്. ഭൂമിയിൽ സമാധാനം എന്നതത്രേ ക്രിസ്മസിന്റെ സന്ദേശം. പരസ്പര ധാരണയോടും സഹിഷ്ണുതയോടും സന്മനസ്സോടും കൂടി ജീവിക്കാനുള്ള ഓർമ്മപ്പെടുത്തലാണിത്," ലാൽദുഹോമ എക്സിൽ (ട്വിറ്റർ) കുറിച്ചു.

Also Read:മരണാനന്തര ചടങ്ങിലെ ഭക്ഷണം വില്ലനായി; പേവിഷ ഭീതിയിൽ ഒരു ഗ്രാമം മുഴുവൻ ആശുപത്രിയിലേക്ക്

മിസോറാമിലെ സോറം പീപ്പിൾസ് മൂവ്‌മെന്റ്  സർക്കാരിന് നേതൃത്വം നൽകുന്ന ലാൽദുഹോമയുടെ പാർട്ടി ബിജെപി നയിക്കുന്ന എൻഡിഎയിലോ കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ  സഖ്യത്തിലോ അംഗമല്ല.

അസം, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ക്രിസ്മസിന് മുന്നോടിയായി നിരവധി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അസമിൽ ക്രിസ്മസ് അലങ്കാരങ്ങൾ ഒരുക്കിയ സ്കൂളിലേക്ക് ബജ്‌രംഗ് ദൾ, വിഎച്ച്പി പ്രവർത്തകർ അതിക്രമിച്ചു കയറിയിരുന്നു. സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്തതായും സംസ്ഥാനത്ത് സമാധാനവും സാമുദായിക സൗഹാർദ്ദവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

Also Read:ജന്മദിനാഘോഷത്തിനിടെ അതിക്രമം: ‘ലൗ ജിഹാദ്’ ആരോപിച്ച് കഫേയിൽ കയറി യുവാക്കളെ മർദിച്ചു

ഛത്തീസ്‌ഗഢിലെ റായ്‌പൂരിൽ ഒരു മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴ് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌രംഗ് ദൾ പ്രവർത്തകർ റോഡ് ഉപരോധിച്ചു. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനിടെയായിരുന്നു ഈ പ്രതിഷേധങ്ങൾ.

Read More:ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

Mizoram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: