വഡോദര: കഴിഞ്ഞ കൊല്ലം ഇതേ സമയം കേരളം പ്രളയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. പരസ്പര സഹായം കൊണ്ടും കരുതലും കൊണ്ടായിരുന്നു നാം പ്രളയത്തെ അതിജീവിച്ചത്. സമാനമായ രീതിയില്‍ ഉത്തരേന്ത്യയിലും വിവിധയിടങ്ങളില്‍ മഴ കനത്ത നാശങ്ങള് വിതയ്ക്കുകയാണ് ഇപ്പോള്‍. അസാം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ വില്ലനായി മാറി. ഗുജറാത്തിലും പ്രളയം ദുരിതം വിതയ്ക്കുകയാണ്.
പ്രളയകാലത്തെ ഏറ്റവും ഹൃദയ സ്പര്‍ശിയായ കാഴ്ചകളിലൊന്നായിരുന്നു പിഞ്ചുകുഞ്ഞിനെ മാറോട് ചേര്‍ത്ത് ബോട്ടിലേക്ക് കൊണ്ടു പോകുന്ന പൊലീസ് ഉദ്യോഗസ്ഥന്റേത്. സമാനമായൊരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രളയം ദുരിത വിതച്ച വഡോദരയില്‍ നിന്നുമുള്ളതാണീ ചിത്രം. കഴുത്തറ്റം വെള്ളത്തിലൂടെ പിഞ്ചു കുഞ്ഞിനെ സുരക്ഷിതമായി അക്കര കടത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇവിടെ താരമാകുന്നത്.
Proud of the humanitarian work of this cop in Vadodara. Great courage & dedication. Rescued the baby & family. #VadodaraRains #sdrf #NDRF @GujaratPolice @IPS_Association pic.twitter.com/wWEVcJu3Ho
— Dr. Shamsher Singh IPS (@Shamsher_IPS) August 1, 2019
കഴുത്തറ്റത്തോളം വെള്ളമുണ്ട്. 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കുട്ടയില്‍ കിടത്തി തലയില്‍ വച്ചുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥന് വെള്ളത്തിലൂടെ നടക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും എഡിജിപി ഷംസീര്‍ സിങ്ങാണ് പുറത്ത് വിട്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ കരുതലിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനായ ഗോവിന്ദ് ചാവ്ഡയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്.
Video clip of rescue operation of baby of 45 days by cop Govind Chavda pic.twitter.com/vOgj3Fe6lv
— Dr. Shamsher Singh IPS (@Shamsher_IPS) August 1, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook