scorecardresearch

ബലാത്സംഗം, അതിക്രമം: 215 സർക്കാർ ജീവനക്കാരെ ജയിലിലടക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

റെയ്ഡിനിടെ വ്യാപകമായി ഉദ്യോഗസ്ഥർ ജനങ്ങളുടെ സ്വത്തും കന്നുകാലികളേയും നശിപ്പിക്കുകയും 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു

റെയ്ഡിനിടെ വ്യാപകമായി ഉദ്യോഗസ്ഥർ ജനങ്ങളുടെ സ്വത്തും കന്നുകാലികളേയും നശിപ്പിക്കുകയും 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു

author-image
Arun Janardhanan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Madras High Court | Vachathi Rape | atrocity

സർക്കാർ ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ സ്വത്തും കന്നുകാലികളേയും നശിപ്പിക്കുകയും 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു

ചെന്നൈ: 1992ൽ തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലുള്ള ആദിവാസി ഗ്രാമമായ വച്ചതിയിൽ ചന്ദനവേട്ട നടത്തിയ 215ഓളം വനം, പൊലിസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നടത്തിയെന്ന കേസിൽ കുറ്റക്കാരാണെന്ന സെഷൻസ് കോടതി വിധി ശരിവച്ച് മദ്രാസ് ഹൈക്കോടതി. കുറ്റവാളികൾ സമർപ്പിച്ച അപ്പീലുകൾ വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

Advertisment

ഇരകളുടേയും പ്രോസിക്യൂഷൻ സാക്ഷികളുടേയും തെളിവുകൾ വിശ്വസനീയവും സ്ഥിരതയുള്ളതുമാണെന്നും കോടതി കണ്ടെത്തിയെന്നും ജസ്റ്റിസ് പി വേൽമുരുകൻ ഉത്തരവിൽ പറഞ്ഞു. പ്രോസിക്യൂഷൻ അതിന്റെ തെളിവുകളിലൂടെ കേസ് തെളിയിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

1992 ജൂൺ 20ന് ഉദ്യോഗസ്ഥർ ആദിവാസി ഊരായ വച്ചതിയിൽ നടത്തിയ റെയ്ഡിൽ കടത്തിയ ചന്ദനമരങ്ങൾ കണ്ടെത്തിയിരുന്നു. ഈ റെയ്ഡിനിടെ വ്യാപകമായി അവിടുത്തെ ജനങ്ങളുടെ സ്വത്തും കന്നുകാലികളേയും നശിപ്പിക്കുകയും 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. പ്രമാദമായ കേസിലെ ജനരോഷത്തെ തുടർന്ന് 1995ൽ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എം ഹരികൃഷ്ണനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ 269 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചു.

2011ൽ ധർമപുരിയിലെ സെഷൻസ് കോടതി ഈ കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാരും, 84 പൊലിസുകാരും, അഞ്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 126 വനപാലകർ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. 269 ​​പ്രതികളിൽ 54 പേർ വിചാരണയ്ക്കിടെ മരിച്ചു. ബാക്കി 215 പേർക്ക് ഒന്ന് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചിരുന്നു.

Advertisment

മുൻ കോടതി വിധി ശരിവച്ച്, ബാക്കിയുള്ള ശിക്ഷാ കാലയളവ് അനുഭവിക്കാൻ എല്ലാ പ്രതികളുടെയും കസ്റ്റഡി ഉടൻ ഉറപ്പാക്കാൻ ഹൈക്കോടതി വെള്ളിയാഴ്ച സെഷൻസ് കോടതിയോട് നിർദ്ദേശിച്ചു. 2016ലെ ഡിവിഷൻ ബെഞ്ച് ഉത്തരവ് പ്രകാരം, ബലാത്സംഗത്തെ അതിജീവിച്ച ഓരോ വ്യക്തിക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും, ശിക്ഷിക്കപ്പെട്ടവരിൽ നിന്ന് തുകയുടെ 50 ശതമാനം ഈടാക്കാനും ജസ്റ്റിസ് വേൽമുരുകൻ തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടിരുന്നു.

പ്രതികളെ സംരക്ഷിച്ചതിന് അന്നത്തെ ജില്ലാ കളക്ടർ, പൊലിസ് സൂപ്രണ്ട്, ജില്ലാ ഫോറസ്റ്റ് ഓഫിസർ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാനും കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. ജസ്റ്റിസ് എച്ച് വേൽമുരുകന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ, ജില്ലാ ഫോറസ്റ്റ് ഓഫീസർ, പൊലിസ് സുപ്രണ്ട് എന്നിവരുൾപ്പെടെ എല്ലാ ഉദ്യോഗസ്ഥർക്കും യഥാർത്ഥ കുറ്റവാളികൾ ആരാണെന്ന് അറിയാമായിരുന്നു. എന്നിട്ടും ഇവരാരും കുറ്റക്കാർക്കെതിരെ ഒരു നടപടിയും എടുത്തില്ല. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനായി നിരപരാധികളായ ഗ്രാമീണർ ഇരകളാക്കപ്പെട്ടു. അതിനാൽ, എല്ലാ ഹർജിക്കാരും കുറ്റം ചെയ്തുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചുവെന്ന നിഗമനത്തിൽ കോടതി എത്തുകയായിരുന്നു.

ബലാത്സംഗത്തെ അതിജീവിച്ച 18 പേർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ ​​അനുയോജ്യമായ ജോലികൾ നൽകാനും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന് ശേഷം വച്ചതി ഗ്രാമത്തിലെ ജീവനോപാധിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച ക്ഷേമ നടപടികളെക്കുറിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനും അദ്ദേഹം സർക്കാരിനോട് നിർദ്ദേശിച്ചു.

Also Read

News Police Atrocity Dalit Atrocity Madras High Court Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: