Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

കുട്ടികളുടെ വാക്സിനേഷനായി കോവാക്സിനെയായിരിക്കും സർക്കാർ പ്രധാനമായും ആശ്രയിക്കുക. ജൂലൈയോടെ കോവാക്‌സിന്‍ വിതരണം പ്രതിമാസം 7.5 കോടി ഡോസായും ഒക്ടോബറോടെ 12.2 കോടി ഡോസായും ഡിസംബറോടെ 15.5 കോടി ഡോസായും ഉയരുമെന്നാണ് പ്രതീക്ഷ

Covid-19,Covid-19 india, covid-19 children, covid-19 children in india, india covid vaccination, covid vaccination children, covaxin children, pfizer children, Zydus Cadila, ZyCov-D, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് കോവിഡ് -19 പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ലക്ഷ്യമിടുന്നത് 12-18 പ്രായപരിധിയിലുള്ള 13 കോടി പേരില്‍ 80 ശതമാനത്തിന്റെയെങ്കിലും വാക്‌സിനേഷന്‍. ഇതിനായി രണ്ട് ഡോസ് വാക്‌സിന്റെ കുറഞ്ഞത് 21 കോടി ഡോസ് സര്‍ക്കാര്‍ സംഭരിക്കേണ്ടി വരും.

12-15 വയസ് പ്രായമുള്ളവക്ക് നല്‍കാന്‍ ലക്ഷ്യമിട്ട് ഫൈസറിന്റെ എംആര്‍എന്‍എ വാക്‌സിന്‍ യൂറോപ്യന്‍ യൂണിയന്‍ പരീക്ഷിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടികളില്‍ ഇപ്പോഴും പരീക്ഷിക്കപ്പെടുന്ന, തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഇന്ത്യ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫൈസര്‍-ബയോന്‍ടെക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് പൂര്‍ണമായും കുട്ടികള്‍ക്കായി ഉപയോഗിച്ചാലും ആവശ്യകതയേക്കാള്‍ വളരെ കുറവായിരിക്കുമെന്നതാണ് ഇതിനു കാരണം.

ഫൈസര്‍ വാക്‌സിന്‍ എത്ര വേഗം ഇന്ത്യയിലേക്കെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളില്‍ അടുത്ത് പങ്കാളിയായ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരത് ബയോടെക്കിന് വലിയ ഓര്‍ഡറുകള്‍ നിറവേറ്റാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ വാക്‌സിന്‍ നിര്‍മാതായ ഭാരത് ബയോടെക്കിന് രണ്ടിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് വാക്‌സിന്‍ കൂടുതല്‍ വിശാലമായ ജനസംഖ്യയിലേക്ക് എത്തുന്നത് സാധ്യമാക്കും.

Also Read: ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം

80 ശതമാനം കവറേജ് തന്ത്രത്തിലൂടെ, 10.4 കോടി കുട്ടികള്‍ക്കു സുരക്ഷ നല്‍കാനായി വാക്‌സിനുകള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിനായി, രണ്ട് ഡോസ് എന്ന നിലയില്‍ കുറഞ്ഞത് 20.8 കോടി ഡോസ് വാക്‌സിന്‍ ആവശ്യമാണ്. മൂന്ന് ഡോസ് വാക്‌സിനുകളുടെ കാര്യത്തിലാണെങ്കില്‍ ആവശ്യകത വളരെ കൂടുതലായിരിക്കും.

”ഞങ്ങള്‍ ഇപ്പോഴും (ഫൈസറുമായി) ചര്‍ച്ച നടത്തുന്നുണ്ട്. ഈ സമയത്ത് ഉറപ്പൊന്നുമില്ല … ഇത്, വാക്‌സിന്‍ എപ്പോള്‍ വരും എന്നതിനെയും ആ സമയത്ത് നമ്മുടെ ആവശ്യകതകള്‍ എന്തൊക്കെയാണ് എന്നതിനെയും ആശ്രയിച്ചിരിക്കും,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

”അവരില്‍നിന്ന് (ഫൈസര്‍) നമുക്ക് ലഭിക്കുന്നത് അഞ്ച് കോടി ഡോസാണ്,” ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12-18 വയസ് പ്രായമുള്ള കുട്ടികള്‍ എണ്ണത്തില്‍ ”വളരെയധികം” ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”12-18 വയസ് പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടിവന്നാല്‍ … അതില്‍ 80 ശതമാനം പേര്‍ക്കുവേണ്ടിയെങ്കിലും ഒരു തന്ത്രം ഉണ്ടായിരിക്കണം. അതിനാല്‍, ഇത് (ഫൈസറിന്റെ നല്‍കുന്ന അളവ്) പര്യാപ്തമല്ല,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”… അപ്പോഴേക്കും, നമ്മുടെ സ്വന്തം കോവാക്‌സിന്‍ യോഗ്യത (കുട്ടികളില്‍ ഉപയോഗിക്കുന്നതിന്) നേടുകയാണെങ്കില്‍, അത് വളരെ നല്ലതാണ്, കാരണം നമുക്ക് ലഭ്യതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12-18 പ്രായപരിധിയിലുള്ള 10.3 കോടി കുട്ടികളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജൂണ്‍ നാലിന് നടത്തിയ മാധ്യമസമ്മേളനത്തില്‍ നീതി ആയോഗ് അംഗം ഡോ. വിനോദ് കെ പോള്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് രോഗപ്രതിരോധ കുത്തിവയ്പിനാവശ്യമായ വാക്‌സിനുകളുടെ ഒരു ഭാഗം സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി പോലുള്ള വാക്‌സിനുകള്‍ നല്‍കുമെന്ന് പോള്‍ പറഞ്ഞു. കോവിഡ് -19 വാക്‌സിന്‍ നല്‍കല്‍ സംബന്ധിച്ച ദേശീയ വിദഗ്ധ സമിതി സംഘം (എന്‍ഇജിവിഎസി) യുടെ അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.

Also Read: Coronavirus India Live Updates: 70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി സൈഡസ് കാഡില കോവിഡ് വാക്‌സിനായി ലൈസന്‍സ് തേടുകയാണ്. ഇതിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് സൈക്കോവ്-ഡി നല്‍കാമോ എന്നതിനെക്കുറിച്ച് മതിയായ വിവരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നതായി വികെ പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം നല്‍കിയ സൂചന അനുസരിച്ച്, സിഡസ് അടുത്തയാഴ്ചയോടെ ലൈസന്‍സിനായി സമീപിക്കുമെന്നാണ് പ്രതീക്ഷ.

ജൂലൈയോടെ കോവാക്‌സിന്‍ വിതരണം പ്രതിമാസം 7.5 കോടി ഡോസായി ഉയരുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഒക്ടോബറോടെ കോവാക്‌സിന്‍ ലഭ്യത 12.2 കോടി ഡോസായും ഡിസംബറോടെ 15.5 കോടി ഡോസായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാറിന്റെ കണക്കനുസരിച്ച്, സൈക്കോവ്-ഡിയുടെ ലഭ്യത സെപ്റ്റംബര്‍ മുതല്‍ പ്രതിമാസം ഒരു കോടിയില്‍ താഴെയായിരിക്കും. നവംബറില്‍ വിതരണം പ്രതിമാസം 1.3 കോടി ഡോസായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

കോവാക്‌സിന്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെ 62.6 കോടി ഡോസ് വിതരണം ചെയ്യുമെന്നും സൈക്കോവ്-ഡി സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 4.7 കോടി ഡോസ് വിതരണം ചെയ്യുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Vaccines for children plan to cover 80 percent cover 12 covaxin pegged to lead supply

Next Story
ഈ ബഹുമതി മലയാളികൾക്ക്, ഇന്ത്യൻ സമൂഹത്തിന്, കുടിയേറിയവർക്ക് സമർപ്പിക്കുന്നു: അമിക ജോർജ്amika george, MBE,
The moderation of comments is automated and not cleared manually by malayalam.indianexpress.com