കോവിഡ് -19 വാക്സിൻ മൂന്നാം ഘട്ട ട്രയലിൽ പങ്കെടുത്ത ഒരു വോളണ്ടിയർ മരിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ വിശദീകരണവുമായി ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങൾ നിലച്ചതിനെത്തുടർന്നാണ് മരണമെന്നും വിഷം അകത്ത് എത്തിയത് കാരണവാം അത് സംഭവിച്ചതെന്നും ഭാരത് ബയോടെക് ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
“2020 ഡിസംബർ 21 ന് ഒരു വോളണ്ടിയർ അന്തരിച്ചു, മരണം പീപ്പിൾസ് കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ അദ്ദേഹത്തിന്റെ മകനാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം ഘട്ട ട്രയലിൽ പങ്കാളിയായ വോളണ്ടിയർ പരീക്ഷണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും പാലിക്കുകയും തുടർ വിവരങ്ങൾ അറിയാൻ ബന്ധപ്പെട്ടപ്പോൾ ആരോഗ്യത്തോടെ കഴിയുന്നതായി റിപ്പോർട്ടുചെയ്യുകയും ചെയ്തു. നിരീക്ഷിക്കുകയോ റിപ്പോർട്ടുചെയ്യുകയോ ചെയ്തു. ഡോസ് നൽകി ഒൻപത് ദിവസത്തിന് ശേഷമാണ് മരണമെന്നതും പ്രാഥമിക അവലോകനങ്ങളും സൂചിപ്പിക്കുന്നത് ഡോസ് നൽകിയതുമായി ബന്ധപ്പെട്ടല്ല പഠനം എന്നാണ്,” ഭാരത് ബയോടെക്കിന്റെ പ്രസ്താവനയിൽ പറയുന്നു.
“പഠന വിിവരങ്ങൾ രഹസ്യമായതിനാൽ ശരിക്കുമുള്ള വാക്സിനാണോ അതോ ഡമ്മി ഡോസ് ആണോ അദ്ദേഹത്തിന് ലഭിച്ചതെന്ന് സ്ഥിരീകരിച്ചില്ല,” എന്നും പ്രസ്താവനയിൽ പറയുന്നു.
Read More: രാജ്യം സജ്ജം; കോവിഡ് വാക്സിൻ വിതരണം 16 മുതല്
ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡിനും ഭാരത് ബയോടെകിന്റെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ജനുവരി 16 ന് കോവിഡ് -19 നെതിരെയുള്ള വാക്സിനേഷൻ യജ്ഞം രാജ്യത്ത് ആരംഭിക്കും.
പുതിയ ഡ്രഗ്സ് & ക്ലിനിക്കൽ ട്രയൽസ് റൂൾസ് (എൻഡിസിടി നിയമങ്ങൾ 2019) ലെ വ്യവസ്ഥകൾക്കനുസൃതമായി, സംഭവം സൈറ്റ് ടീം ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റി, സെൻട്രൽ ഡ്രഗ്സ് കൺട്രോൾ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (സിഡിഎസ്കോ), ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് ( ഡിഎസ്എംബി) എന്നിവർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗിയുടെ നിലവിലുള്ള രോഗങ്ങളും മുമ്പുണ്ടായിരുന്ന മറ്റ് രോഗാവസ്ഥകളും അല്ലെങ്കിൽ ഒരു അപകടം പോലെയുള്ള ബന്ധമില്ലാത്ത മറ്റേതെങ്കിലും സംഭവങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഒരു ക്ലിനിക്കൽ ട്രയൽ വേളയിൽ അത്തരം പ്രതികൂല വികാസങ്ങൾക്ക് കാരണമാകുമെന്ന് ഭാരത് ബയോടെകിന്റെ പ്രസ്താവനയിൽ പറയുന്നു. ട്രയൽ മരുന്നുകളുമായി ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ പ്രതികൂല സംഭവങ്ങളും (എഇ) ഗുരുതരമായ പ്രതികൂല സംഭവങ്ങളും (എസ്ഇഇ) റിപ്പോർട്ട് ചെയ്യണമെന്ന് എൻഡിസിടി നിയമങ്ങൾ അനുശാസിക്കുന്നു.
“ഈ എസ്എഇ സമഗ്രമായി അന്വേഷിക്കുകയും വാക്സിൻ അല്ലെങ്കിൽ ഡമ്മി വാക്സിനുമായി ബന്ധമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഈ എസ്എഇയിലെ എല്ലാ വിവരങ്ങളും റിപ്പോർട്ടുകളും സൈറ്റ് എത്തിക്സ് കമ്മിറ്റി, സിഡിഎസ്സിഓ, ഡിഎസ്എംബി എന്നിവയ്ക്ക് മുൻപാകെ സമർപ്പിച്ചു. ഭോപ്പാലിൽ മധ്യപ്രദേശ് പോലീസിന്റെ അന്വേഷണത്തോട് ഞങ്ങൾ സഹകരിക്കുന്നന്നുണ്ട്, ”പ്രസ്താവനയിൽ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook